അസ്സമില്‍ വീണ്ടും തീവ്രവാദി ആക്രമണം. വെള്ളിയാഴ്ച ബരാക് വാലി എക്സ്പ്രസ് ട്രെയിനിനു നേര്‍ക്ക് നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട്.
നോര്‍ത്ത് കച്ചാര്‍ ഹില്‍സ് ജില്ലയില്‍ വച്ച് നടന്ന ഗ്രനേഡ് ആക്രമണത്തില്‍ 12 യാത്രക്കാര്‍ക്ക് പരുക്ക് പറ്റി. സില്‍ച്ചാറിനും ലുംഡിംഗ് സ്റ്റേഷനും മധ്യേ സര്‍വീസ് നടത്തുന്ന ട്രെയിനാണ് തീവ്രവാദികള്‍ ലക്‍ഷ്യമിട്ടത്.
ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ‘ബ്ലാക് വിഡോ’ തീവ്രവാദികളാണെന്നാണ് കരുതുന്നത്. ദിമാസ സംഘടനയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ സംഘമാണിത്.