62 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് അസമില്‍ തുടങ്ങി. 485 സ്ഥാനാര്‍ഥികളാണ് തിങ്കളാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ ജനവിധി തേടുന്നത്. സംസ്ഥാനത്തിന്റെ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും ഭരണം പിടിച്ചെടുക്കാനായി അസം ഗണപരിഷത്തും തമ്മിലാണ് പ്രധാന ഏറ്റുമുട്ടല്‍ നടക്കുന്നത്. ബി ജെ പിയും ശക്തമായിത്തന്നെ മത്സരരംഗത്തുണ്ട്.
മുഖ്യമന്ത്രി തരുണ്‍ ഗൊഗോയും ആദ്യഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു. രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ ദേശീയ നേതാക്കളും ബോളിവുഡ് താരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ അസമില്‍ പ്രചരണത്തിനെത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, ധനമന്ത്രി പ്രണബ്മുഖര്‍ജി ബി ജെ പി നേതാക്കളായ എല്‍ കെ അദ്വാനി, സുഷമാസ്വരാജ് എന്നിവര്‍ സംസ്ഥാനത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമ്പോള്‍ 51 സീറ്റുകളിലാണ് അസം ഗണപരിഷത്ത് മത്സരിക്കുന്നത്. വികസനവും സമാധാനവുമാണ് ഭരണകക്ഷിയായ കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം. കോണ്‍ഗ്രസ് ഭരണം മൂലമുണ്ടായ അഴിമതി അവസാനിപ്പിക്കാന്‍ അസം ഗണപരിഷത്തിന് അവസരം നല്‍കണം എന്നാണ് അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. സി പി ഐ 10 സീറ്റിലും സി പി എം എട്ടുസീറ്റിലും മത്സരിക്കുന്നുണ്ട്.
അരുണ്‍ജെയ്റ്റ്‌ലി, നരേന്ദ്രമോഡി, ഹേമമാലിനി തുടങ്ങിയ പ്രമുഖരും ബി ജെ പിക്ക് വേണ്ടി പ്രചാരണത്തിനെത്തിയപ്പോള്‍ സീതാറാം യെച്ചൂരി, വൃന്ദാകാരാട്ട് തുടങ്ങിയ നേതാക്കള്‍ സി പി എമ്മിനുവേണ്ടി പ്രചാരണം നടത്തി.