അശ്ലീലം കണ്ട മന്ത്രിമാരെ ജയിലിലടയ്ക്കണം: അണ്ണാ ഹസാരെ

Webdunia
വ്യാഴം, 9 ഫെബ്രുവരി 2012 (02:31 IST)
PRO
PRO
കര്‍ണാടകയില്‍ നിയമസഭാ സമ്മേളിക്കവെ മൊബൈലില്‍ അശ്ലീല രംഗം കണ്ടിരുന്ന മന്ത്രിമാരെ ജയിലിടയ്ക്കണമെന്ന്‌ അണ്ണാ ഹസാരെ. ഇവരുടെ നിയമസഭാഗത്വം റദ്ദാക്കണമെന്നും ഹസാരെ ആവശ്യപ്പെട്ടു.

ഇത്തരത്തിലുള്ള ആളുകളാണ്‌ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്ളത്. എല്ലാ പാര്‍ട്ടികളും ഇത്തരക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ്‌ നല്‍കാന്‍ മത്സരിക്കുകയാണ്‌. പാര്‍ലമെന്റും നിയമസഭകളും ഇത്തരക്കാര്‍ കളങ്കപ്പെടുത്തുകയാണെന്നും ഹസാരെ കുറ്റപ്പെടുത്തി.

ആരോപണ വിധേയരായ മന്ത്രിമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കണം. നിയമസഭയെയും ഭരണഘടനയെയും മന്ത്രിമാര്‍ അവഹേളിച്ചുവെന്നും അണ്ണാ ഹസാരെ പറഞ്ഞു. ഇവരുടെ കൈയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമല്ലെന്നും അദ്ദേഹം പറഞ്ഞു.