അവിശ്വാസം പാസാകില്ല; തെരഞ്ഞെടുപ്പ് മേയില്‍ തന്നെയെന്ന് കമല്‍നാഥ്

Webdunia
ബുധന്‍, 11 ഡിസം‌ബര്‍ 2013 (11:59 IST)
PRO
PRO
ലോക്‌സഭ തെരഞ്ഞെടുപ്പ് നിശ്ചയിച്ചപ്രകാരം മേയില്‍ നടക്കുമെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ്. സര്‍ക്കാരിന് ഭുരിപക്ഷമുണ്ട്. അവിശ്വാസ പ്രമേയം പാസാക്കാന്‍ കഴിയില്ലെന്നും കമല്‍നാഥ് പറഞ്ഞു.

നാലു നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ജനകീയ വികാരം എതിരായ സാഹചര്യത്തില്‍ മുഖം രക്ഷിക്കാന്‍ യുപിഎ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നേരത്തെയാക്കിയേക്കുമെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.