അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേബ്സുക്ക് ബ്ലോക്ക് ചെയ്തു. രണ്ട് ആഴ്ചയായി കാമ്പസില്‍ ഫേസ്ബുക്ക് ലഭ്യമാകുന്നില്ല. എന്നാല്‍ ഇത് സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണെന്നും ഇത് ഉടന്‍ പരിഹരിക്കുമെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍ കൂടുതല്‍ സമയം ഫേസ്ബുക്കില്‍ ചെലവഴിക്കുന്നത് അവരുടെ പഠനത്തെ ബാധിക്കുന്നുണ്ടെന്നും അതിനാലാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത് എന്നുമാണ് കാമ്പസിലെ ഫിലോസഫി വിഭാഗം പറയുന്നത്. ഫേസ്ബുക്കും അശ്ലീല സൈറ്റുകളും മാത്രമാണ് ബ്ലോക്ക് ചെയ്തതെന്നും മറ്റ് എല്ലാ സൈറ്റുകളും ലഭ്യമാകുന്നുണ്ടെന്നും ഫിലോസഫി വിഭാഗം പ്രൊഫസര്‍ വ്യക്തമാക്കി.
അതേസമയം പ്രവാചകനെ അവഹേളിക്കുന്ന യു എസ് ചിത്രമായ ഇന്നസെന്‍സ് ഓഫ് മുസ്ലിംസിന്റെ പേരില്‍ പ്രതിഷേധം ഉയരുമെന്ന് ഭയന്നാണ് കാമ്പസില്‍ ഫേസ്ബുക്ക് ബ്ല്ലോക്ക് ചെയ്തത് എന്നാണ് വിദ്യാര്‍ഥികളുടെ നിരീക്ഷണം.