അര്‍ജുന്‍ കപൂര്‍ റേഡിയോ ജോക്കിയെ തല്ലി- വീഡിയൊ വൈറലാകുന്നു

Webdunia
വ്യാഴം, 31 മാര്‍ച്ച് 2016 (15:37 IST)
പ്രമുഖ ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂര്‍ എഫ് എം റേഡിയോയിലെ അവതാരകനെ തല്ലുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ‘കി ആന്‍ഡ് കാ’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന റേഡിയോ പരിപാടിയില്‍ ജോക്കി അര്‍പിതിനെയാണ് അര്‍ജുന്‍ കപൂര്‍ തല്ലിയത്.
 
പരിപാടിക്കിടെ അര്‍പിത് ചോദിച്ച ചോദ്യം ഇഷ്ടപ്പെടാതിരുന്നതിനേ തുടര്‍ന്ന് അര്‍ജുന്‍ കപൂര്‍ അര്‍പിതിന്റെ മുഖത്ത് അടിക്കുകയായിരുന്നു. അര്‍പിതിന്റെ ചോദ്യം കേട്ടുനിന്ന അര്‍ജുന്‍ പെട്ടന്ന് മുഖത്ത് അടിക്കുകയായിരുന്നു. പിന്നീട് അര്‍പിതിനെ തള്ളുന്നതും വീഡിയോയില്‍ കണാം.
 
അതേസമയം, ഏപ്രില്‍ 1 ന് ഇറങ്ങുന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമാണ് ഈ അടിയുമെന്നാണ് ചിലര്‍ പറയുന്നത്.