അമ്മയെ ഇല്ലാതാക്കിയ അച്ഛനെ മക്കള്‍ കൊന്നു

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2013 (14:55 IST)
PRO
PRO
ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറില്‍ അമ്മയെ ഇല്ലാതാക്കിയ പിതാവിനെ കൊന്ന് മക്കളുടെ പ്രതികാരം. സഹരന്‍‌പൂര്‍ ജില്ലയിലെ മനാനി ഗ്രാമത്തിലെ മുന്‍ ഗ്രാമത്തലവനെയാണ് മൂന്ന് മക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

രാം‌പാല്‍(55) എന്നയാളുടെ മൃതദേഹമാണ് വീട്ടില്‍ നിന്ന് ഞായറാഴ്ച കണ്ടെത്തിയത്. ഇയാളുടെ മക്കളായ അനില്‍(23), കുല്‍‌ദീപ്(20), പ്രിയങ്ക(16) എന്നിവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

2008 l രാം‌പാല്‍ ഭാര്യയെ കൊലപ്പെടുത്തിയതായി ആരോപണം ഉണ്ടായിരുന്നു. തങ്ങളുടെ അമ്മയെ ഇല്ലാതാക്കിയതിന് മക്കള്‍ പ്രതികാരം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.