അമരീന്ദര്‍ സിംഗിനെതിരെ അകാലിദള്‍

Webdunia
തിങ്കള്‍, 21 ഏപ്രില്‍ 2014 (16:14 IST)
PRO
1984 - ലെ സിഖ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറിന് പങ്കില്ലെന്ന അമരീന്ദര്‍ സിംഗിന്റെ പരാമര്‍ശത്തിനെതിരെ അകാലിദള്‍ രൂക്ഷമായി പ്രതികരിച്ചു.

പഞ്ചാബിലെ മുന്‍മുഖ്യമന്ത്രിയും അമൃത് സറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അമരീന്ദര്‍ സിങ്ങ് പ്രചാരണത്തിനിടെയാണ് വിവാദപരാമര്‍ശം നടത്തിയത്. തുടര്‍ന്ന് സിംഗ് വിവാദപരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അകാലിദള്‍ പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുകയായിരുന്നു.

പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയുന്നത് വരെ പ്രതിഷേധം തുടരുമെന്ന് അകാലിദള്‍ വ്യക്തമാക്കി.