അധ്യാപകന്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചത്തിനെത്തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. പശ്ചിമബംഗാളിലെ ജബല്‍പുരി ജില്ലയിലെ ഫനീന്ദ്ര ദേവ് ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. ക്ലാസ് റൂമിലെ ഡസ്ക് ഒടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ കലാശിച്ചത്.
ക്ലാസിലെ ഡസ്ക് ഒടിച്ചതിനു അധ്യാപകന്‍ ഈ വിദ്യാര്‍ഥിയെ ഡസ്റ്ററു കൊണ്ടു ഉപദ്രവിച്ചെന്നും മാനസികമായി തളര്‍ത്തുന്ന വാക്കുകളുപയോഗിച്ചെന്നും സഹപാഠികള്‍ പറഞ്ഞു.
വിദ്യാര്‍ഥിയുടെ മാതാപിതാക്കളെ ഹെഡ്മാസ്റ്റര്‍ സ്കൂളില്‍ വിളിച്ചു വരുത്തി ഡസ്ക് ഒടിച്ചതിനുള്ള നഷ്ടപരിഹാരമായി 5000രൂപയും വിദ്യാര്‍ഥിയെ സ്കൂളില്‍ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നു കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്ന വിദ്യാര്‍ഥി പിന്നീട് സ്കൂളിലേക്ക് പോകാന്‍ തയ്യാറായില്ല.
മാതാപിതാക്കളുടെ പരാതിയില്‍ അധ്യാപകനെതിരെയും ഹെഡ്മാസ്റ്ററിനെതിരെയും ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. അധ്യാപകനും ഹെഡ്മാസ്റ്ററും ഒളിവിലാണ്.