ബിജെപി നേതൃത്വത്തിന്റെ സീറ്റ് വിഭജന രീതിയെ വിമര്‍ശിച്ച് ശിവസേന. അദ്വാനി മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹത്തിന് സീറ്റ് നല്‍കാന്‍ വൈകിയത് ശരീയായില്ലെന്നും മുഖപത്രമായ സാമ്‌നയില്‍ ശിവസേന വിമര്‍ശിക്കുന്നു. മോഡി യുഗം തുടങ്ങിയെന്ന് കരുതി അദ്വാനി യുഗം അവസാനിച്ചുവെന്ന് അര്‍ഥമില്ലെന്നും സാമ്‌നയില്‍ പറയുന്നു.
ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ അദ്വാനിയുടെ പേര് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. അതിനു കഴിഞ്ഞില്ലെന്നു മാത്രമല്ല, പാര്‍ട്ടി കെട്ടിപ്പടുത്തുയര്‍ത്തിയ നേതാവിന് സീറ്റിനായി കാത്തിരിക്കേണ്ടിവന്നുവെന്നും സാമ്‌നയില്‍ കുറ്റപ്പെടുത്തുന്നു. അദ്വാനിക്ക് മണ്ഡലം കണ്ടെത്തുന്നതിനായി ബിജെപിക്ക് എന്തുകൊണ്ട് വളരെയധികം ആലോചിക്കേണ്ടിവന്നു. അത് അദ്ദേഹത്തെ അപമാനിക്കലാണെന്നും സേന പ്രസിഡന്റ് ഉദ്ധവ് താക്കറെ എഡിറ്റോറിയല്‍ പേജില്‍ എഴുതുന്നു.
മോഡിക്ക് വാരണാസിയില്‍ മത്സരിക്കുന്നതിനായി മുരളി മനോഹര്‍ ജോഷിയെ യെ കാണ്‍പൂരിലേക്ക് മാറ്റി. രാജ്‌നാഥ് സിംഗ് ഗാസിയബാദിനു പകരം ലഖ്‌നോവില്‍ സുരക്ഷിത സീറ്റ് നേടി. ജെയ്റ്റിലിയാകട്ടെ സുരക്ഷിത മണ്ഡലം തേടി അമൃത്സറില്‍ എത്തി. എന്നിട്ടും എന്തുകൊണ്ട് അദ്വാനിയുടെ കാര്യത്തില്‍ മാത്രം ഇത്രയധികം കാലതാമസമുണ്ടായി എന്നും സാമ്‌ന ചോദിക്കുന്നു.