അതിര്‍ത്തി കാക്കാന്‍ ഇനിമുതല്‍ ലേസര്‍ മതിലുകളും

Webdunia
വ്യാഴം, 28 ഏപ്രില്‍ 2016 (10:15 IST)
രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ഇനിമുതല്‍ ലേസര്‍ സംവിധാനം ലഭ്യമാകും. ഇതോടെ അതിര്‍ത്തി സംരക്ഷണം കൂടുതല്‍ ശക്തമാകും. ലേസര്‍ മതിലുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതായി ബി എസ്‌ എഫ്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. നുഴഞ്ഞുകയറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ്‌ പഞ്ചാബിലെ ഇന്ത്യാ-പാക്‌ അതിര്‍ത്തിയില്‍ ലേസര്‍ മതിലുകള്‍ സ്‌ഥാപിച്ചത്‌. നിലവില്‍ ഇന്‍ഫ്രാറെഡ്‌- ലേസര്‍ ബിം ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സംവിധാനമാണ്‌ സ്‌ഥാപിച്ചിരിക്കുന്നത്‌.
 
ആദ്യ ഘട്ടത്തില്‍ പഞ്ചാബിലെ അതിര്‍ത്തിയില്‍ എട്ട്‌ ഇന്‍ഫ്രാറെഡ്‌ ലേസര്‍ ബീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വൈകാതെ തന്നെ നാലെണ്ണം കൂടി പ്രവര്‍ത്തിപ്പിച്ച് തുടങ്ങും എന്ന് ബി എസ്‌ എഫ്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
 
നദികള്‍ക്ക് കുറുകെയും ചതുപ്പു നിറഞ്ഞ പ്രദേശങ്ങളിലും കമ്പിവേലികള്‍ സ്‌ഥാപിക്കുന്നതിലെ ബുദ്ധമുട്ട്‌ കണക്കിലെടുത്ത് രണ്ടു വര്‍ഷങ്ങള്‍ക്ക്‌ മുമ്പായിരുന്നു ലേസര്‍ മതിലുകള്‍ സ്‌ഥാപിക്കാന്‍ തീരുമാനിച്ചത്‌. പത്താന്‍കോട്ട്‌ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ് ലേസര്‍ സംവിധാനം വേഗത്തിലാക്കിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article