അതിര്‍ത്തിയില്‍ 25 ഇന്ത്യന്‍ സൈനിക പോസ്റ്റുകളിലേക്ക് പാക് സേനയുടെ ആക്രമണം

Webdunia
ശനി, 19 ഒക്‌ടോബര്‍ 2013 (15:31 IST)
PRO
അതിര്‍ത്തിയില്‍ ഉടനീളം പാക് സേനയുടെ ആക്രമണം. അതിര്‍ത്തിയിലെ 25 ഇന്ത്യന്‍ സൈനിക പോസ്റ്റുകളിലേക്കാണ് വെടിവെപ്പുണ്ടായത്. ഇന്ത്യന്‍ സൈന്യത്തിന്റെ ശക്‌തമായ തിരിച്ചടിയില്‍ ഒരു നുഴഞ്ഞുകയറ്റക്കാരന്‍ കൊല്ലപ്പെട്ടു.

വെള്ളിയാഴയുണ്ടായ ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും പ്രത്യാക്രമണത്തില്‍ പാക് നുഴഞ്ഞുക്കയറ്റക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഒക്ടോബര്‍ 22 കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിണ്ഡെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി അതിര്‍ത്തി മേഖല സന്ദര്‍ശിക്കാനൊരുങ്ങുകയാണ്.

രാത്രിയില്‍ ഉടനീളം നുഴഞ്ഞു കയറ്റ ശ്രമങ്ങളെ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ 150തിലേറെ വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് പാകിസ്താന്‍്റെ ഭാഗത്തു നിന്നുണ്ടായത്. ഈ കാര്യം കേന്ദ്രം അതീവ ഗൗരവമായി കാണണമെന്നും പാകിസ്താനോട് വിഷയം ശക്തമായി ഉന്നയിക്കണമെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

അതിര്‍ത്തിപ്രദേശത്തെ സാധാരണക്കാര്‍ക്കും പാക് സേനയുടെ ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശത്തും ജനങ്ങള്‍ ഒഴിഞ്ഞുപോകുകയാണ്.