അണ്ണാ ഹസാരെയ്ക്ക് ഇനി നാച്ചുറോപ്പതി

Webdunia
വ്യാഴം, 2 ഫെബ്രുവരി 2012 (20:12 IST)
അണ്ണാ ഹസാരെയ്ക്ക് ഇനിമുതല്‍ നാച്ചുറോപ്പതി ചികിത്സ. ബാംഗ്ലൂരിലെ ജിന്‍ഡാല്‍ നേച്ചര്‍ക്യുവര്‍ ഇന്‍സ്റ്റിട്യൂട്ടിലാണ് ഹസാരെ നാച്ചുറോപതി ചികിത്സയ്ക്ക്‌ വിധേയനാകുക.

ശ്വാസതടസത്തെ തുടര്‍ന്ന്‌ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അണ്ണാ ഹസാരെ വ്യാഴാഴ്ച ആശുപത്രി വിട്ടു.

ബ്രോങ്കൈറ്റിസിന് ചികിത്സ തേടി അണ്ണാ ഹസാരെയെ നേരത്തേ സഞ്ചേതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെവച്ച് ഡോക്ടര്‍മാര്‍ അമിതമായ അളവില്‍ ആന്‍റിബയോട്ടിക്കുകള്‍ നല്‍കിയെന്ന ആരോപണം അണ്ണാ ഹസാരെ നിഷേധിച്ചു.