അണ്ണാ ഹസാരെയും ജനറല്‍ വി കെ സിംഗും ഭാരതപര്യടനത്തിന് ഒരുങ്ങുന്നു. ഇന്ത്യയിലെ നിലവിലെ വ്യവസ്ഥിതി മാറ്റം വരുത്തേണ്ട് ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് ഹസാരെയും മുന്‍ സൈനികമേധാവി കൂടിയായ ജനറല്‍ വി കെ സിംഗും ഭാരതപര്യടനത്തിന് ഒരുങ്ങുന്നത്.
രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്നും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും നല്ല ആള്‍ക്കാരും മോശം ആള്‍ക്കാരും ഉണ്ട്. സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരണമെങ്കില്‍ നല്ല ആളുകളെ തിരഞ്ഞെടുക്കണം. അതിനുള്ള ബോധവല്‍ക്കരണമാണ് താന്‍ നടത്തുന്നതെന്ന് വി കെ സിംഗ് പറഞ്ഞു.
നല്ല ജനപ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് തന്റെ ഉദ്ദേശമെന്ന് സിംഗ് കൂട്ടിച്ചേര്‍ത്തു. ബിഹാറില്‍ നിന്നായിരിക്കും ഭാരതപര്യടന യാത്ര ആരംഭിക്കുക.
അണ്ണാ ഹസാരെയ്ക്കൊപ്പം യുഎസ് സന്ദര്‍ശനത്തിലാണ് വി കെ സിംഗ്.