രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 12 സംസ്ഥാനങ്ങളിലെ 121 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
രാജസ്ഥാന്‍, കര്‍ണാടക തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ വിധി ഇന്ന് നിശ്ചയിക്കും. ഇന്നത്തെ വോട്ടെടുപ്പോടെ ലോക്സഭയിലേക്കുള്ള പകുതി സീറ്റുകളിലേക്കുള്ള പോളിംഗും പൂര്‍ത്തിയാകും.
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി, യുഐഡി മുന്‍ ചെയര്‍മാന്‍ നന്ദന്‍ നിലേകിനി, ജ്യോതിരാദിത്യ സിന്ധ്യ, ലാലു പ്രസാദ് യാദവിന്റെ മൂത്തമകള്‍ മിസാ ഭാരതി എന്നിവര്‍ ഇന്നു വിധി തേടുന്ന പ്രമുഖരാണ്.