ഗുജറാത്ത് മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന അചല്‍കുമാര്‍ ജ്യോതി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണറായി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചീഫ് സെക്രട്ടറിയായിരുന്നു അചല്‍ കുമാര്‍ ജ്യോതി.
1975 ഐ എ എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് 62കാരനായ ജ്യോതി. ഗുജറാത്ത് വിജിലന്‍സ് കമ്മീഷണറായും കണ്ട്ല പോര്‍ട്ട് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എച്ച് എസ് ബ്രഹ്മയുടെ ഒഴിവിലാണ് അചല്‍കുമാര്‍ ജ്യോതിയുടെ നിയമനം. നിലവില്‍ 62 വയസ്സുള്ള ജ്യോതി ഇനി മൂന്നു വര്‍ഷം കൂടിയായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി തുടരാന്‍ കഴിയുക.
നിലവില്‍ ആകെയുള്ള മൂന്നു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തസ്തികയില്‍ രണ്ടെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. അചല്‍ കുമാര്‍ ജ്യോതിയെ കമ്മീഷണര്‍ ആയി നിയമിച്ചെങ്കിലും ഒരു സീറ്റ് കൂടി ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഈ ഒഴിവും കേന്ദ്രസര്‍ക്കാര്‍ താമസിയാതെ നികത്തിയേക്കും.