അക്കൗണ്ട് നമ്പര്‍ മാറാതെ മറ്റൊരു ബാങ്കിലേക്ക് ഇടപാട് മാറ്റാം; പുതിയ നിയമവുമായി ആര്‍ബിഐ

ബുധന്‍, 31 മെയ് 2017 (10:52 IST)
മൊബൈല്‍ നമ്പര്‍ മാറാതെ സേവനദാതാവിനെ മാറ്റാവുന്നതുപോലെ ഇനി അക്കൗണ്ട് നമ്പര്‍ മാറാതെ ഏതുബാങ്കിലേയ്ക്കുവേണമെങ്കിലും ഇടപാടുകള്‍ മാറാവുന്ന സംവിധാനം വരുന്നു. പഴയ ഇടപാടുകള്‍ ഒന്നും തന്നെ നഷ്ടപ്പെടാതെ ഒരു ബാങ്കില്‍നിന്ന് മറ്റൊരുബാങ്കിലേയ്ക്ക് ഇടപാടുകള്‍ മാറാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
 
ആധാര്‍ ഒരു വ്യക്തിയുടെ സവിശേഷ തിരിച്ചറിയല്‍ നമ്പറായി മാറുകയാണ്. നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കേന്ദ്രീകൃത പണമിടപാട് സംവിധാനം അതോടൊപ്പം ചേരുമ്പോള്‍ പോര്‍ട്ടബിലിറ്റി എളുപ്പമാകും. കുടാതെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ സാങ്കേതികമായി ഏറെ മുന്നേറിയെന്നും ആധാര്‍ എന്‍ റോള്‍മെന്റ് യാഥാര്‍ഥ്യമായെന്നും ഐഎംപിഎസ് ഉള്‍പ്പടെയുള്ള പണം കൈമാറ്റ സംവിധാനങ്ങളുണ്ടായതായും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു. ഇതോടെ പോര്‍ട്ടബിലിറ്റി എളുപ്പത്തില്‍ നടപ്പാക്കാന്‍ സാധിക്കുമെന്നും ഗവര്‍ണര്‍ എസ്എസ് മുന്ദ്ര അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക