ചരിത്രത്തിൽ ആദ്യമായി മെക്കയിൽ ഹജ്ജ് തീർത്ഥാടകർക്ക് സുരക്ഷയൊരുക്കാൻ വനിതകളും

Webdunia
വ്യാഴം, 22 ജൂലൈ 2021 (14:19 IST)
ഏപ്രിൽ മുതൽ മെക്കയിലും മെദീനയിലും എത്തുന്ന തീർത്ഥാടകർക്ക് സുരക്ഷാ-സേവനങ്ങൾ ഒരുക്കാൻ വനിതാ സൈനികരെ വിന്യസിച്ചതായി റിപ്പോർട്ട്. ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഹജ്ജ് തീർത്ഥാടകർക്ക് സംരക്ഷണമൊരുക്കാൻ വനിതകളെ നിയോഗിച്ചിരിക്കുന്നത്.
 
സൈനിക യൂണിഫോമും ഇടുപ്പ് വരെ നീളുന്ന ജാക്കറ്റും അയഞ്ഞ ട്രൗസറും തലമുടി മറയ്ക്കുന്ന മൂടുപടത്തിന് മുകളിൽ കറുത്ത നിറത്തിലുള്ള ബെററ്റ് എന്നിവ ധരിച്ചാണ് മക്കയിലെ ഗ്രാൻഡ് പള്ളിക്ക് ചുറ്റും വനിതാ സൈനികരുടെ വിന്യാസം. യാഥാസ്ഥിതിക ഇസ്ലാമിക രാജ്യമെന്ന നിലയിൽ നിന്ന് രാജ്യത്തെ ആധുനികവത്കരിക്കാനും വൈവിധ്യവൽക്കരിക്കാനുമുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് പുതിയ നടപടി.
 
നേരത്തെ പരിഷ്‌കാരങ്ങളുടെ ഭാഗമായി സൗദിയിൽ വനിതകൾക്ക് വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് നീക്കുകയും മുതിർന്ന സ്ത്രീകൾക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടർച്ചയായാണ് സുരക്ഷാ ചുമതല കൂടി സ്ത്രീകളെ കൂടി ഏൽപ്പിച്ചുകൊണ്ടുള്ള തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

Next Article