ബിസ്മില്ലാഖാന്‍- ഷെഹനായിയുടെ മാസ്മരികത

Webdunia
FILEFILE
സംഗീതാസ്വാദകരുടെ മനസ്സിലെ ഉസ്താദ്, രാഷ്ട്രം ഭാരതരത്നം നല്‍കി ആദരിച്ച അതുല്യ പ്രതിഭ,

രണ്ടരയടി നീളമുള്ള ചെറിയൊരു സംഗീതോപകരണം. ഷെഹനായ് കൊണ്ട് സംഗീതത്തിന്‍റെ പാലാഴികള്‍ തീര്‍ത്ത ആചാര്യന്‍ ഉസ്താദ് - ബിസ്മില്ലാ ഖാന്‍.അനശ്വരമായ സംഗീതം ബാക്കി നിര്‍ത്തി അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു

പതിനാലാം വയസ്സില്‍ തുടങ്ങിയ അദ്ദേഹത്തിന്‍റെ സംഗീത സപര്യ മരണം വരെ അനസ്യൂതം തുടര്‍ ന്നു. അദ്ദേഹത്തെ അത്യാധുനിക താന്‍സെന്‍ എന്ന് ചിലര്‍ വിശേഷിപ്പിക്കുന്നു.

ജ-ീവിതത്തില്‍ ഒട്ടേറെ ലാളിത്യം പുലര്‍ത്തുന്ന ഒരാളാണ് ഉസ്താദ്. ട്രെയിനില്‍ ജ-നതാ ക്ളാസിലായിരുന്നു പത്ത് വര്‍ഷം മുന്‍പു വരെ ഉസ്താദിന്‍റെ യാത്ര. പ്രായാധിക്യം മൂലം ഇപ്പോള്‍ യാത്ര വിമാനത്തിലാക്കി.

വാരാണസിയിലെ ഗംഗാ തീരത്തെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഉസ്താദ് പതിവായി കാശി വിശ്വേശ്വരനെ ദര്‍ശിക്കുകയും സംഗീതാര്‍ച്ചന നടത്തുകയും ചെയ്യാറുണ്ട്.

വര്‍ഷത്തില്‍ കുറഞ്ഞത് മൂന്നു തവണയെങ്കിലും പൊതുജ-നത്തിനു വേണ്ടി സൗജ-ന്യമായി പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

ഭാരത രത്നം നേടിയ അദ്ദേഹത്തിന് 1965 ല്‍ ഡല്‍ഹിയിലെ ദേശീയ സാംസ്കാരിക സമിതി ''അഖില ഭാരതീയ ഷെഹനായി ചക്രവര്‍ത്തി'' പട്ടം നല്‍കി ആദരിച്ചിട്ടുണ്ട്.


1916 മാര്‍ച്ച് 21ന് ബീഹാറിലെ ദുംഗവോണ്‍ ഗ്രാമത്തില്‍ ആണ് ഉസ്താദ് ജ-നിച്ചത്. ഷെഹനായ് വിദഗ്ദ്ധനായിരുന്ന പൈഖമ്പാറിന്‍റെ മകനായ ഉസ്താദ് , വാരാണസിയിലെ അഹമ്മദ് ഹുസൈന്‍റെ കീഴിലാണ് ഷെഹനായ് വാദനം അഭ്യസിച്ചത്.

അല്‍പം അവഗണനയും ദു:ഖവും നിറഞ്ഞ അവസാന കാലത്ത് അദ്ദേഹത്തിന്‍റെ ഒരു പിറന്നാള്‍ ദിനം കൂടി മാര്‍ച്ച് 21ന് കഴിഞ്ഞതേ ഉള്ളൂ.

ഉസ്താദ് ബെദ് ഗുലാം അലിഖാന്‍ ആയിരുന്നു തുടക്കത്തില്‍ ബിസ്മില്ലാ ഖാനുമായി വേദികള്‍ പങ്കിട്ടിരുന്നത്. സാംസ്കാരിക ഉത്സവ വേദികളിലും കല്യാണ വേദികളിലും ഒരു കാലത്ത് ഇവരുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

അരങ്ങേറ്റം കഴിഞ്ഞ് വളരെ കുറഞ്ഞ കാലം കൊണ്ട് ഷെഹനായ് സംഗീതത്തില്‍ ജ-നലക്ഷങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

സ്വതസിദ്ധമായ ശൈലിയില്‍ സംഗീത വ്യാകരണത്തിന് കോട്ടം തട്ടാതെ ഒരുപാട് ക്ളാസിക്കല്‍ രാഗങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. സംഗീത പ്രേമികളെ സംഗീത ഭക്തന്മാരായാണ് അദ്ദേഹം കാണുന്നത്.

എം.എസ്.സുബ്ബലക്ഷ്മിക്കും നാദസ്വര വിദ്വാന്‍ ടി.എന്‍.രാജ-രത്നം പിള്ളയ്ക്കും മഹദ്സ്ഥാനം കല്‍പ്പിക്കുന്ന ഉസ്താദ് തന്നെ വളരെയധികം സ്വാധീനിച്ചിട്ടുള്ള മഹാനായ സംഗീതജ-്ഞന്‍ അബ്ദുള്‍ കരീമിനെ കുറിച്ച് പലപ്പോഴും വാചാലനാകാറുണ്ട്.

സംഗീതത്തില്‍ വിജ-യം നേടാന്‍ കുറുക്കുവഴികളൊന്നുമില്ലെന്നും കഠിനാദ്ധ്വാനവും ഗുരുവിന്‍റെ കീഴിലുള്ള സാധനയുമാണ് അതിനുള്ള പോംവഴിയെന്നും അദ്ദേഹം പറയാറുണ്ട്.

പാശ്ഛാത്യ സംഗീതവും പോപ്പ് സംഗീതവും ആസ്വദിക്കുന്ന ഇന്നത്തെ തലമുറയോട് ക്ളാസിക്കല്‍ സംഗീതത്തെ കൂടി സ്നേഹിക്കാന്‍ ഉസ്താദ് ഉപദേശിക്കുന്നു. അതുല്യമായ ആനന്ദം അവ പ്രദാനം ചെയ്യും.

അദ്ദേഹത്തിന്‍റെ മൂത്ത മകന്‍ ഉസ്താദ് നയ്യാര്‍ ഹുസൈന്‍ ഷഹാനയുമായും ഇളയമകന്‍ നസീം ഹുസൈന്‍ തബല വായിച്ചും കുറേക്കാലം ഉസ്താദിനോടൊപ്പമുണ്ടായിരുന്നു.