ജിക്കി-: ഭാവമധുരമായ പാട്ട്

Webdunia
അക്ഷരവ്യക്തതയോടെ ഭാവമധുരമായി പാടാന്‍ കഴിഞ്ഞ അനുഗൃഹീതഗായികയായിരുന്നു ജിക്കി . മലയാളം, തമിഴ്,തെലുങ്ക്, സിംഹള ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

2004 ആഗസ്റ്റ് 18ന് ചെന്നൈയില്‍ 70 ം വയസ്സില്‍ ജിക്കി അന്തരിച്ചു. പതിമൂന്നാം വയസ്സില്‍ "ജ്ഞാനസുന്ദരി' എന്ന തമിഴ് ചിത്രത്തിലൂടെയാണ് പിന്നണി ഗായികയായി ജിക്കി അരങ്ങേറിയത്.

1951 ല്‍ മരുമകന്‍ എന്ന സിനിമയില്‍ "തള്ളി തള്ളി വെള്ളം തള്ളി' എന്ന ഗാനം പാടിയാണ് അവര്‍ മലയാളത്തിലെത്തിയത്.

മഞ്ചാടിക്കിളി മൈന (കാട്ടുതുളസി), എ.എം.രാജയോടൊപ്പം പാടിയ മനസമ്മതം തന്നാട്ടെ(ഭാര്യ), എസ്.ജാനകിയോടൊപ്പം പാടിയ മുങ്ങി മുങ്ങി മുത്തുകള്‍ വാരും മുക്കുവനേ (കടലമ്മ), കദളിവാഴക്കൈയിലിരുന്ന്(ഉമ്മ) തുടങ്ങിയ ഗാനങ്ങള്‍ ജിക്കിയെ പ്രശസ്തയാക്കി.

കല്യാണ ഊര്‍വലം വരും (അവന്‍), യാരടി നീ മോഹിനി (ഉത്തമപുത്രന്‍), തുള്ളാത മനമും തുള്ളും (കല്യാണപ്പരിശ്) എന്നിവ തമിഴിലുള്ള പ്രശസ്ത ഗാനങ്ങളാണ്.

അന്തരിച്ച ഗായകന്‍ എ.എം.രാജയാണ് ജിക്കിയുടെ ഭര്‍ത്താവ്. കൃഷ്ണവേണി എന്നും ജിക്കിക്ക് പേരുണ്ട്.1986ല്‍ രാജ അന്തരിച്ചു. രണ്ട് ആണ്‍മക്കളും നാല് പെണ്‍മക്കളുമുണ്ട്.

ആന്ധ്രയിലെചിറ്റൂരാണ് സ്വദേശം.1935 നവംബര്‍ 1ന്‍ ഗജപതി നായിഡുവിന്‍റെ മകളായി മദ്രാസിലാണ് ജനനം.

ജിക്കി കൃഷ്ണവേണി എഴാം വയസ്സുമുതല്‍ പാടാന്‍ തുടങ്ങി. സിറ്റാഡലിന്‍റെ തമിഴ്ചിത്രമായ ജ്ഞാനസുന്ദരിരില്‍ അരുര്‍ള്‍ താരും ദേവമാതാവേ എന്ന പാട്ടില്‍ കുട്ടിയുടെ ഭാഗം ജിക്കിയും യുവതിയുടെ ഭാഗം പി എ പെരിയനായകിയുമാണ് പാടിയത്.

ജിക്കി തമിഴിലെ ബാലനടി ആയിരുന്നു.മൂന്നാം ക്ളാസ് വരേയേ പഠിച്ചിട്ടുള്ളൂ.