ഉഷ ഉതുപ്പ് അറുപതിന്‍റെ നിറവില്‍

Webdunia
PROPRO
ഉഷ ഉതുപ്പെന്ന് കേള്‍ക്കുംമ്പോഴേ സംഗീതത്തോടൊപ്പം തടിച്ച ശരീരവും നിറഞ്ഞ ചിരിയുമാ‍ണ് മനസിലേക്കോടിയെത്തുക. അഴകോറ്റ്ടെ ആടിപ്പാടി അവര്‍ വേദിയില്‍ എത്തുമ്പോള്‍ തന്നെ ജനം കയ്യടിക്കും. അവരുടെ ഗാനങ്ങളുടെ സ്വാ‍ധീനം അത്രയ്ക്കുണ്ട്.

ഉഷയ്ക്കും അവരുടെ പാട്ടിനുമുണ്ട് അനന്യമായ വശ്യത. കരിസ്മ എന്നതിനെ വിളിക്കാം.സ്നേഹവും സഹാനുഭൂതിയും സന്തോഷവും ഉഷയുടെ പാട്ടുകള്‍ നമുക്കു തരുന്നു. ഉഷ അയ്യര്‍ തമിഴ്നാട്ടുകാരിയായിരുന്നു .കോട്ടയത്തെ ജാനി ഉതുപ്പിനെ വിവാഹം ചെയ്തതോടെ മലയാളത്തിന്‍റെ മരുമകളായി. ഇന്നവര്‍ ഭാരതത്തിന്‍റെ പാട്ടുകാരിയാണ്.

ഈ സ്വാധീനമാണ് രണ്ട് ദിവസം മുന്‍പ് കൊച്ചിയില്‍ ഒരു ഒത്തുചേരലലിലും ദൃശ്യമായത്. അതെ നവംബര്‍ എട്ടിന് ഉഷയ്ക്ക് 60 തികഞ്ഞു. കറുപ്പും ചുവപ്പും നിറങ്ങളിലുള്ള കാഞ്ചീപുരം സാരി ധരിച്ച് മുല്ലപ്പൂവും ചൂടി സ്വന്തം ‘ട്രേഡ്മാര്‍ക്കായ’ വലിയ പൊട്ടും കുത്തി നിറഞ്ഞ ചിരിയോടെ ഉഷ ചടങ്ങിലേത്തിയ അതിഥികളെ വരവേറ്റു.

“ അത്ഭുതമുളവാക്കുന്ന അനുഭവമാണിത്. തീയതി പ്രകാരം എനിക്ക് അറുപത് വയസായി. എന്നാല്‍ 48 വയസായെന്നേ എനിക്ക് തോന്നുന്നുള്ളൂ. പേരക്കുട്ടികള്‍ ജനിച്ച ശേഷം എനിക്ക് വീണ്ടും യുവത്വം കൈവന്നിട്ടുണ്ട്” ഉഷ അഭിപ്രായപ്പെട്ടു.

ജനമദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പാര്‍ട്ടിക്ക് മുന്‍പ് ഉഷ പറഞ്ഞു. “ ഇവര്‍ എനിക്കെന്തൊക്കെയോ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ ചടങ്ങില്‍ പാടാന്‍ പോലും പോകുന്നില്ല. ഇതു കേട്ടു നിന്ന കൊച്ചുമകള്‍ തമാശ രൂപേണ പറഞ്ഞു .“ അമ്മൂമ്മ സംസാ‍രിക്കുക പോലും വേണ്ട”.

1947 നവംബര്‍ 8ന് ആണു ഉഷ ഉതുപ് ജനിച്ചത്.മുംബൈയില്‍ പോലീസ് കമ്മീഷണറായിരുന്ന സാമി അയ്യരാണ് അച്ഛന്‍.ഊഷ ജീവിക്കുന്നത് ഇപ്പോള്‍ കൊല്‍ക്കത്തയിലാണ് സ്ഥിര താമസം .സഹോദരിമാരായ ഉമാ പോച്ച , ഇന്ദിരാ ശ്രീനിവാസന്‍, മായാ സാമി എന്നിവരും പാട്ടുകാരാണ്. രാമു അയ്യരായിരുന്നു ആദ്യത്തെ ഭര്‍ത്താവ്‌.


PROPRO
മലയാളത്തില്‍ “പീതാംബരാ ഓ കൃഷ്ണാ.. “ “വാവേ മകനേ.. “ തുടങ്ങിയപാട്ടുകളും ഹിന്ദിയില്‍ രംഭാ ഹോ ..., വന്ദേ .. മാത്രരം തുടങ്ങി ഇരുപതിലേറെ സിനിമാ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. അവരുടെ’ എന്‍റെ കേരളം എത്ര സുന്ദരം..’ എന്ന പാട്ടും ജനപ്രിയമായിഒരുന്നു. ഇംഗ്ലീഷിഷില്‍ ആല്‍ബം ഇറക്കിയ ആദ്യത്തെ ഇന്ത്യന്‍ പോപ്പ് ഗായിക ഉഷ ആയിരുന്നു.

ഏതായാലും, ഇന്ത്യന്‍ പോപ് മ്യൂസിക് ആരാധകരുടെ ഹരമായ ഉഷയ്ക്ക് ഗാനങ്ങളും നൃത്തവും പഴയ ഓര്‍മ്മകള്‍ പുതുക്കുന്ന ദൃശ്യ ശ്രാവ്യ പരിപാടിയുമാണ് കുടുംബാംഗങ്ങള്‍ ഒരുക്കിയിരുന്നത്.ഉഷയുടെ ജീവിതത്തിന്‍റെ പല ഘട്ടങ്ങളിലെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുകയുണ്ടായി.

അതിഥികള്‍ ഉഷയ്ക്ക് ഭാവുകങ്ങള്‍ നേര്‍ന്നു. എല്ലാം കഴിഞ്ഞ ശേഷം ഉഷ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ പ്രതികരിച്ചു. “ കണ്ണിന് കാഴ്ച മങ്ങിയേക്കും. ത്വക്ക് ചുളുങ്ങിയേക്കും, തലമുടി നരച്ചേക്കും. എന്നാല്‍ ഹൃദയം
ഇപ്പോഴും വികാരനിര്‍ഭരമായി മിടിച്ചു കൊണ്ടേയിരിക്കുന്നു”.

“സംഗീതത്തില്‍ നിന്നും വേദിയില്‍ പരിപാടി അവതരിപ്പിച്ചും ഞാന്‍ ഒരുപാട് പഠിച്ചു. ജീവിതത്തിലെ നല്ല വശത്തെ എങ്ങനെ സമീപിക്കണമെന്നും ഇവ എന്നെ പഠിപ്പിച്ചു. എങ്ങനെ സന്തോഷം കണ്ടെത്താമെന്നും. ഞാന്‍ ഒരു ശുഭാപ്തി വിശ്വാസിയാണ്” ഉഷ പറഞ്ഞു.

സ്റ്റേജ് ഷോകളും ടെലിവിഷന്‍, സിനിമ, പാട്ട്, നൃത്തം എന്നിവയുമായി ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടുണ്ട് ഉഷ. 18 ഭാഷകളില്‍ അവര്‍ പാടിയിട്ടുണ്ട്. ഗാനങ്ങള്‍ എഴുതുകയും എന്തിനേറെ പറയുന്നു, മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അമ്മയായി ‘പോത്തന്‍ വാവ’ എന്ന ചിത്രത്തിലും അവര്‍ തിളങ്ങി.