സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി; സിപിഎം പാചകവാതക സമരം നിര്‍ത്തി

ശനി, 18 ജനുവരി 2014 (12:45 IST)
PRO
പാചകവാതക വിലവര്‍ദ്ധനയ്ക്കെതിരെ 1400 കേന്ദ്രങ്ങളിലായി നടത്തി വരുന്ന നിരാഹാര സമരം സിപിഎം അവസാനിപ്പിച്ചു. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആയി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം.

നിരാഹാര സമരം പിന്‍വലിക്കുന്നതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സബ്‌സിഡി സിലിണ്ടറുകള്‍ കൂട്ടിയെങ്കിലും ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

ഇപ്പോഴത്തെ സമീപനം തിരുത്തണം. ആധാറുമായി ബന്ധിപ്പിച്ചാലെ സബ്‌സിഡി ലഭിക്കു എന്നത് നിര്‍ബന്ധം ശരിയല്ല. സബ്‌സിഡി തുക കുറയാനും ഇതിടയാക്കിയെന്ന് പിണറായി വിജയന്‍ ആരോപിച്ചു.




വെബ്ദുനിയ വായിക്കുക