കാലത്തെ ജയിക്കുന്ന ഷേക്സ്പിയര്‍

Webdunia
കാലത്തെ അതിജീവിച്ച എഴുത്തുകാരനാണ് വില്യം ഷേക്സ്പിയര്‍ . 1616 ഏപ്രില്‍ 23ന് ലോകസാഹിത്യത്തിലെ അതികായന്‍ വില്യം ഷേക്സ്പിയര്‍ അന്തരിച്ചു.

ലോകമുള്ള കാലത്തോളം ജീവിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ട് കാലത്തിനപ്പുറത്തേക്ക് നടന്നു പോവുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ ചരമദിനമായ ഏപ്രില്‍ 23 ലോകപുസ്തക ദിനമായി ആചരിക്കുകയാണ്.

1564 ല്‍ സ്ട്രാറ്റ്ഫോര്‍ഡില്‍. ഏപ്രില്‍ 23നാണ് അദ്ദേഹം ജനിച്ചതെന്ന് മാമോദീസമുക്കിയ 26 എന്ന തീയതി വെച്ച് ഊഹിക്കുന്നു ; അന്ന് അദ്ദേഹത്തിന്‍റെ പിറന്നാളായി ലോകമെങ്ങും ആഘോഷിക്കുകയും ചെയ്യുന്നു.

ഏന്നാല്‍ ഏപ്രില്‍ 22ജനന തീയതി ആവാനാണ് സാധ്യത എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍

അദ്ദേഹം 38 നാടകങ്ങളും, 154 ഗീതകങ്ങളും എഴുതി. ഓട്ടേരെ കവിതകള്‍ വേറേയും.

ആദ്യകാലത്ത് നടനായി ലണ്ടനില്‍ കഴിച്ചുകൂട്ടി. തുടര്‍ന്ന് ഗ്ളോബ് തീയേറ്ററിന്‍റെ പങ്കാളിയായി (1599). ചരിത്രനാടകങ്ങളും കോമഡികളും ട്രാജഡികളും ആദ്യകാലത്തുതന്നെ രചിച്ചു.

ᄋ ഹെന്‍റി എ് ( എ, എഎ, എഎഎ ഭാഗങ്ങള്‍),
ᄋ റിച്ചാര്‍ഡ് എഎഎ, ടൂ ജെന്‍റില്‍മെന്‍ ഓഫ് വെറോണ, ി
ᄋ എ മിഡ് സമ്മര്‍ നൈറ്റ്സ് ഡ്രീം,
ᄋ ടൈറ്റസ് ആന്‍ഡ്രോനിക്കസ്,
ᄋ േ റാമിയോ ആന്‍ഡ് ജോലിയറ്റ്
എന്നിവ 1596 നു മുന്‍പ് രചിച്ച നാടകങ്ങളാണ്.

പിന്നീട് രചിച്ച കോമഡികളിലേതുപോലെ സ്വഭാവ ചിത്രീകരണത്തില്‍ കൂടുതല്‍ മിഴിവ് ഈ നാടകങ്ങളിലും ഉണ്ടായിരുന്നു.

ᄋ ദ മര്‍ച്ചന്‍റ് ഓഫ് വെനീസ് (1596),
ᄋ മച്ച് എ ഡു എബൗട്ട് നത്തിംഗ് (1598),
ᄋ ആസ് യു ലൈക്ക് ഇറ്റ് (1599),
ᄋ ട്വല്‍ത്ത് നൈറ്റ് (1599)
എന്നീ കോമഡികളും

ᄋ ഹെന്‍റി എ് (എ, എഎ ഭാഗങ്ങള്‍ - 1597),
ᄋ ഹെന്‍റി ് (1598) എന്നീ ചരിത്രനാടകങ്ങളും
ᄋ ഹാംലെറ്റ് (1600),
ᄋ ഒഥല്ലോ (1602),
ᄋ കിങ്ങ് ലിയര്‍ (1605),
ᄋ മാക്ബത്ത് (1606) എന്നീ നാല് മഹത്തായ ട്രാജഡികളും

ᄋ ജൂലിയസ് സീസര്‍ (1599),
ᄋ കോറിയോലാനസ് (1608)

എന്നീ ക്ളാസ്സിക്കല്‍ നാടകങ്ങളും ഷേക്സ്പീയറുടെ കൃതികളുടെ മേന്മ വിളിച്ചറിയിക്കുന്നു.

അവസാനകാല നാടകങ്ങളില്‍ പ്രശ്നമണ്ഡലത്തിനാണ് കൂടുതല്‍ പ്രാധാന്യം.
ᄋ മെഷര്‍ ഫോര്‍ മെഷര്‍,
ᄋ ദ ടെംപസ്റ്റ് (1611) എന്നിവ ഉദാഹരണമാണ്.

ധാരാളം കവിതകളും രചിച്ചു. സോണറ്റുകള്‍, ആഖ്യാനകാവ്യങ്ങള്‍ എന്നിവയിതിലുള്‍പ്പെടും.
ᄋ വീനസ് ആന്‍ഡ് അഡോണിസ് (1593),
ᄋ ദ റേപ് ഓഫ് ലൂക്രിസ് (1594)
എന്നിവ ഉദാഹരണമാണ്.