ലിയോ ടോള്‍സ്റ്റോയി ലോകത്തെ എക്കാലത്തെയും മികച്ച നോവലിസ്റ്റുകളില്‍ ഒരാളാണ്.
യുദ്ധവും സമാധാനവും, അന്ന കരനീന തുടങ്ങിയ നോവലുകള്‍ മനുഷ്യകഥാനുഗായികളാണ്-എക്കാലവും നിലനില്‍ക്കുന്നവയുമാണ്.
1828 ഓഗസ്റ്റ് 28 നായിരുന്നു ടോള്‍സ്റ്റോയിയുടെ ജനനം. 1910 നവംബര്‍ 20 നു അന്തരിച്ചു.
സംഭവബഹുലമായിരുന്നു ആജീവിതം. യുവത്വത്തി ന്‍റെ ലഹരിയില്‍ അനാഥത്വത്തിന്‍റെ നിരങ്കുശതയില്‍ അദ്ദേഹം കുത്തഴിഞ്ഞ ജീവിതം നയിച്ചു. കൊള്ളരുതായ്മകള്‍ ചെയ്തു.
പിന്നെ നല്ല ജീവിതത്തിലേക്ക് തിരിച്ചു വന്നു. മത നിഷ്ഠനായി.എഴുത്തിന്‍റെ സ്വര്‍ണ്ണഖനികള്‍ തുറന്നിട്ടു. വായനയുടെ ആകാശങ്ങളിലേക്ക് ജനസഹസ്രങ്ങളെ കൂട്ടിക്കൊണ്ടു പോയി.
പിന്നെ മതത്തെ നിഷേധിക്കുന്ന വിപ്ളവകാരിയായി . സന്യാസിയായി . ...ഇഹലോക ജീവിതം മായയെന്നു കരുതുന്ന അവധൂതനായി.... ഒടുവില്‍ അലഞ്ഞു തിരിയുന്നതിനിടയില്‍ ഒരു റെയില്‍വേ ജംഗ്ഷനില്‍ മരിച്ചു കിടന്നു.
മരിച്ച ശേഷം അദ്ദേഹത്തിന്‍റെ കൃതികള്‍ ഒന്നിച്ച് ചേര്‍ത്ത് പ്രസി ദ്ധീകരിച്ചപ്പോള്‍ അത് 96 വാള്യങ്ങളുള്ള ബൃ ഹദ് ഗ്രന്ഥമായി മാറി.
ANI
FILE
കുത്തഴിഞ്ഞ ജീവിതം
ടുലാ പ്രവിശ്യയിലെ യാസ്ന്യ പോല്യാനയിലായിരുന്നു ടോള്‍സ്റ്റോയി ജനിച്ചത്.1828 ല്‍. 1850ലാണ് ടോള്‍ സ്റ്റോയി സാഹിത്യപ്രവര്‍ത്തനം തുടങ്ങുന്നത്.ശൈശവം91852) ബാല്യം (1954) യൗവനം (1857 എന്നീ ആത്മകഥാപരമായ നോവല്‍ത്രയത്തോടെയായിരുന്നു തുടക്കം.
കജാക്കില്‍ നിയമവൂം സഹിത്യവും പഠിച്ചുവെങ്കിലും ബിരുദമെടുക്കാതെ മടങ്ങി ഇതിനിടയില് ചൂതുകളി ഭ്രമം പിടിപെട്ട് എല്ലാം വിറ്റ് തുലച്ചു . കടം കയറിയപ്പോള്‍ സഹോദരനോടൊപ്പം കൗകസുസിലേക്ക് പോയി പട്ടാളത്തില്‍ ചേര്‍ന്നു 1847 ല്‍ അദ്ദേഹത്തിന് ഗുഹ്യരോഗം പിടി പെട്ടിരുന്നു..പത്തു കൊല്ലത്തെ താന്തോന്നി ജീവിതത്തെ പറ്റി ടോള്‍സ്റ്റോയി തന്നെ പറയുന്നു.
ഭീതിയോയും ഹൃദയ വേദനയോടും കൂടി മാത്രമേ ആനാളുകള്‍ എനിക്ക് ഓര്‍ക്കാ ന്‍ കഴിയൂ.യുദ്ധത്തില്‍ ഞാന്‍ ആളുകളെ കൊന്നു. കൊല്ലാന്‍ വേണ്ടി ഞാന്‍ പലരേയും ദ്വന്ദ യുദ്ധത്തിനായി വെല്ലുവിളിച്ചു.
ചൂതു കളിച്ചു തുലഞ്ഞു. കൃഷിക്കാരുടെ വിളകള്‍ നശിപ്പിച്ചു .അവരെ വധശിക്ഷക്കിരയാക്കി.ഞാനൊരു വഞ്ചകനും കൊള്ളരുതാത്തവനും ആയിരുന്നു. കളവു പറയല്‍ മോഷണം, എല്ലാതരം തന്തോന്നിത്തങ്ങള്‍ മദ്യപാനം,അക്രമം, കൊലപാതകം- ഞാന്‍ ചെയ്യാത്ത ഒരു കുറ്റവും ഉണ്ടായിരുനീല്ല
FILE
FILE
സഹനത്തിന്‍റെ തത്വശാസ്ത്രം
അക്രമത്തിനും അടിച്ചമര്‍ത്തലിനും ഉള്ള പ്രതികരണം എതിര്‍ക്കാതിരിക്കലാണ് എന്നൊരു ക്രിസ്ത്യന്‍ സിദ്ധാന്തം അദ്ദേഹം പിന്നീട് ഉയര്‍ത്തിപ്പിടിച്ചു. പാവങ്ങളൂടേയും തൊഴിലാളിവര്‍ഗ്ഗത്തിന്‍റെയും ഉന്നമനത്തിനു മുന്തിയ പ്രാധാന്യം നല്‍കുന്നതായിരുന്നു ഈ ചിന്താധാര.
ടോള്‍സ്റ്റോയിയുടെ ഈ തത്വശാസ്ത്രം ഗന്ധിജിയെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.സദാചാരത്തെ കുറിച്ചുള്ള അന്വേഷണം ഭരണകൂടത്തിന്‍റെ ചൊല്‍പ്പടിക്കവരുതെന്നും അതിന് സ്വയം ഉള്ളിലേക്കും ദൈവത്തിലേക്കുമാണ് നോക്കെണ്ടതെന്നും ടോള്‍സ്റ്റോയി ഉപദേശിച്ചു. കണ്‍ഫഷന്‍ (1884), വാട്ട് ദെന്‍ മസ്റ്റ് വി ഡു? (1886) , ദി കിംഗ് ഡം ഓഫ് ഗോഡ് വിത്തിന്‍ യു (1889) എന്നിവ അദ്ദേഹത്തിന്‍റെ മാറുന്ന ചിന്താഗതികള്‍ വെളിവാക്കുന്നവയാണ്.
1857 ല്‍ ടോള്‍സ്റ്റോയി ഫ്രാന്‍സ് ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്‍റ് എന്നിവടങ്ങളില്‍ പോയി സാമൂഹിക ജീവിതം നിരീക്ഷിച്ചു.എങ്ങനെ സമൂഹത്തെ പരിഷ്കരിക്കാം എന്നു മനസ്സിലാക്കി നാട്ടില്‍ തിരിച്ചു വന്നു കൃഷിക്കാരുടെ മക്കള്‍ക്കായി അദ്ദേഹം ഒരു സ്കൂള്‍ തുറന്നു.
1863 ല്‍ സോണ്യ അന്‍ദ്രെയെവ്ന ബെര്‍സി നെ വിഹാഹം കഴിച്ചു. അവര്‍ക്ക് 13 മക്കളുണ്ടായി.
അവസാന കൃതി ഉയിര്‍ത്തെഴുന്നേല്‍പ്പ്
ടോള്‍സ്റ്റോയിയുടെ ഡയറിക്കുറിപ്പുകളാണ് പിന്നീട് വലിയ കൃതികളായി മാറിയത്.
1865 നും 69 നും ഇടക്ക് പ്രസിദ്ധീകൃതമായ യുദ്ധവും സമാധാനവും നെപ്പോളീയന്‍റെ റഷ്യ അധിനിവേശ കാലത്തെ അഞ്ചു കുടുംബങ്ങളൂടെ കഥയാണ് .
ജീവിതത്തിന്‍റെ അര്‍ഥം തേടുന്നതിനിടെയുള്ള കുടുംബ പ്രതിസന്ധികളാണ് അന്നാ കരനീനയുടെ പ്രമേയം . കാമുകനെ പിന്തുടര്‍ന്നു പോയി ഒടുവില്‍ ആത്മഹത്യ വരിക്കേണ്ടി വന്ന പ്രണയിനിയുടെ കഥയാണിത് .
സ്വന്തം ദര്‍ശനങ്ങള്‍ വിവരിക്കുന്ന കണ്‍ വേര്‍ഷന്‍ (1879)ഉയിര്‍ത്തെഴുന്നേ ല്‍പ്പ് (1899) എന്നിവയാണ് അദ്ദേഹത്തിന്‍റെ അവസാന നോവലുകള്‍ .ഈ സമയമാവുന്പോഴേക്കും ഒരു കലാകാരന്‍ എന്നതിലുപരി സന്യാസിയോ അത്മീയ നേതാവോ ആയി മാറുകയായിരുന്നു ടോള്‍ സ്റ്റോയി.
തന്‍റെ ആദ്യകാല കൃതികളെ അദ്ദേഹം തള്ളിപ്പറയുക വരെ ചെയ്തു. 1901ല്‍ ഓര്‍ത്ത്ഡോക്സ് പള്ളി ടോള്സ്റ്റോയിയെ മത ഭ്രഷ്ടനക്കി.