ഇടശ്ശേരിയുടെ സത്യസന്ധതയും സദാചാരദീക്ഷയും

Webdunia
വക്കീല്‍ ഗുമസ്തനായിരുന്ന ഇടശ്ശേരിയുടെ സത്പേര്‍ പൊന്നാനിയില്‍ മാത്രമല്ല, മറ്റു പ്രദേശങ്ങളിലും പ്രചരിച്ചിരുന്നു.തീര്‍ത്തും സത്യസന്ധനായ വ്യതിയായിരുന്നു ഇടശ്ശേരി. ഇതു തെളിയിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പൊന്നാനിയിലെ ഒരു തറവാട്ടുകാരണവര്‍ ധാരാളം സ്വത്തു സന്പാദിച്ചിരുന്നു. അവിവാഹിതനായ അദ്ദേഹത്തിന്ന് രണ്ടു സഹോദരിമാരുണ്ടായിത്ധന്നു. അവരില്‍ ഒരു സഹോദരിക്കും അവരുടെ മക്കള്‍ക്കുമായി തന്‍റെ സ്വത്തത്രയും അദ്ദേഹം ഒസ്യത്തായി എഴുതി വച്ചു.

ഇടശ്ശേരി അതില്‍നിദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പിടിവാശിക്കാരനായ കാരണവര്‍ വഴങ്ങിയില്ല. താമസിയാതെ അദ്ദേഹം മരിക്കുകയും ചെയ്തു. സ്വത്ത് കിട്ടാത്ത സഹോദരിയും മക്കളും , ഒസ്യത്തിനെ ചോദ്യം ചെയ്ത് കോടതിയില്‍ കേസ്സുകൊടുത്തു.

ഒസ്യത്ത് കൃത്രിമമാണ്, കാരണവരുടെ മരണശേഷം അദ്ദേഹത്തിന്‍റെ വിരലടയാളം രേഖയില്‍ പതിപ്പിക്കുകയാണ് ചെയ്തത് എന്നായിരുന്നു അവത്ധടെ വാദം.

ഒസ്യത്തിലെ കയ്യെഴുത്ത് ഇടശ്ശേരിയുടേതായിത്ധന്നു. ഇടശ്ശേരിയെ സാക്ഷിയായി വിസ്തരിച്ചു. ഇ. ഗോവിന്ദന്‍നായര്‍ എന്നായിത്ധു സാക്ഷിയുടെ പേര്. ഇങ്ങനെ ഒരു ഒസ്യത്ത് എഴുതി വയ്ക്കുതില്‍ നിന്ന് കാരണവരെ തടയാന്‍ താന്‍ ശ്രമിച്ചതും അതിന്ന ു വഴങ്ങാതെ അദ്ദേഹം ഒസ്യത്ത് രജിസ്റ്റര്‍ ചെയ്തതും കോടതിയില്‍ അദ്ദേഹം മൊഴികൊടുത്തു.

മുന്‍സിഫ് വടക്കന്‍ പറവൂര്‍കാരനായിരുന്നു. സാക്ഷി വിസ്താരം കഴിഞ്ഞു ഇടശ്ശേരി കൂട്ടില്‍നി ന്നിറങ്ങിയപ്പോള്‍ മുന്‍സിഫ് വക്കീല്‍മാരോടന്വേഷിച്ചു, ''പ്രസിദ്ധകവിയായ ഇടശ്ശേരി ഗോവിന്ദന്‍നായരാണോ ഇപ്പോള്‍ ഇറങ്ങിപ്പോയ സാക്ഷി?"" ''അതെ"" എന്നു ഉത്തരം കിട്ടിയപ്പോള്‍ മുന്‍സിഫ് പറഞ്ഞു, ''എന്നാല്‍, അദ്ദേഹം പറഞ്ഞതു അസത്യമായിരിക്കാന്‍ വഴിയില്ല.''

ഇടശ്ശേരി പൊട്ടിത്തെറിച്ച ഒരവസരം ഓര്‍മ്മയിലുണ്ട്. പൊന്നാനിയില്‍ അദ്ദേഹത്തിന്‍റെ ഷഷ്ടിപൂര്‍ത്തിയാഘോഷം നടുകൊണ്ടിരിക്കുകയാണ്. മാതൃഭൂമി ദിനപത്രം അത് നന്ന ായി റിപ്പോര്‍ട്ടു ചെയ്തിത്ധന്നു. ഇടശ്ശേരിയെ 'മഹാകവി" എന്നു വിശേഷിപ്പിച്ചുകൊണ്ടായിരുന്നു റിപ്പോര്‍ട്ടു മുഴുവന്‍. അതു കണ്ടപ്പോള്‍ അദ്ദേഹത്തി ന്‍റെ വിനയത്തിന്നു ക്ഷതം പറ്റിയിരിക്കണം.

തന്‍റെ ചിരകാലസുഹൃത്തും അഭ്യുദയകാംക്ഷിയുമായ ടി. ഗോപാലക്കുറുപ്പാണ് അതിന്ന ുത്തരവാദിയെ് അദ്ദേഹം വിചാരിച്ചു. 'കണ്ടവര്‍ക്കൊക്കെ മഹാകവിപ്പട്ടം ചാര്‍ത്താന്‍ ആരാണു ഹേ നിങ്ങള്‍ക്കധികാരം തന്ന ത്?" എന്നാണ് ഗോപാലക്കുറുപ്പിു മുന്പില്‍ നിന്ന് അദ്ദേഹം ക്ഷോഭത്തോടെ ചോദിച്ചത്. ഗോപാലക്കുറുപ്പ് ഒരിളം ചിരിയോടെ മറുപടിയൊ ന്നും പറയാതെ ഇത്ധന്നതേയുള്ളൂ.

' താഴ്ത്തിക്കെട്ടിയകാര്യം സഹിക്കാം; പരമാര്‍ത്ഥ-
മാത്രയുമില്ലാ സ്തുതി പോലെന്തുണ്ടപഹാസ്യം?"

എന്ന ് 'ആമയും മുയലും" എ കവിതയില്‍ ഇടശ്ശേരി ആമയെക്കൊണ്ടു ചോദിപ്പിക്കുത് അദ്ദേഹം ഓര്‍ത്തിരിക്കാം.