ഭാര്യയും മകനും

Webdunia
ഓഫീസില്‍ പോകാന്‍ തുടങ്ങിയ സര്‍ദാര്‍ജി പെട്ടെന്ന്‌ ഭാര്യയോട്‌ ദേഷ്യത്തില്‍ ചോദിച്ചു: എവിടെ നമ്മുടെ പുന്നാര മോന്‍? അവനെ ഞാനിന്നൊരു പാഠം പഠിപ്പിക്കുന്നുണ്ട്‌.

ഭാര്യ: എന്താ കാര്യം? എന്ത്‌ തെറ്റാ അവന്‍ ചെയ്തത്‌?

സര്‍ദാര്‍ജി: അതോ, അവനെന്‍റെ പോക്കറ്റില്‍ കിടന്ന പണം മോഷ്ടിച്ചു.

അത്‌ കേട്ട്‌ ഭാര്യ: അതാണോ കാര്യം. അവന്‍ മോഷ്ടിച്ചു എന്നുള്ളതിന്‌ എന്താണ്‌ തെളിവ്‌? ഈ വീട്ടില്‍ ഞാനുമില്ലേ? എനിക്കും മോഷ്ടിച്ചു കൂടേ?

സര്‍ദാര്‍ജി: നീയാവാന്‍ ഒരു സാധ്യതയുമില്ല. കാരണം എന്‍റെ പോക്കറ്റില്‍ കുറച്ചു പണം ബാക്കി കിടപ്പുണ്ട്‌.