പണ്ട് ഇട്ടുസു നമ്പൂതിരി ജന്‍മിയായിരുന്നു. പുതിയ കാര്‍ഷികബന്ധ ബില്ലിന്‍റെ ഫലമായി ഭൂമിയെല്ലാം കുടിയാന്മാര്‍ കൊണ്ടുപോയി. പാട്ടവും മിച്ചവുമില്ലാതെ അരപ്പട്ടിണിയും മുഴുപട്ടിണിയുമായി കഴിയുന്നു.
നമ്പൂതിരി ഇല്ലത്ത് ഏകനാണ്. വേളി ഉണ്ടായിരുന്നു. മരിച്ചുപോയിട്ട് കൊല്ലം പത്ത് കഴിഞ്ഞു. മക്കളുമില്ല. മറ്റൊരു വേളിയ്ക്ക് തയ്യാറല്ല
പട്ടിണി കിടക്കുന്ന ദിവസങ്ങളില്‍ നമ്പൂതിരി സമാധാനിക്കും.
നമ്പൂരിക്കിപ്പോള്‍ പ്രധാനതൊഴില്‍ ഓത്തോ, പൂജയോ, കഥകളിയോ തേടിപോകലാണ്. ഓത്ത് തരായാല്‍, ഒരു പത്തീസം ക്ഷ ആയി. കുളിയും തേവാരവും മൃഷ്ടാന ഭോജനവും തരാവും. പിന്നെ കഥകളിയും കാണാം.
ഒരു ദിവസം നമ്പൂരി വടക്കൊരു മനയില്‍ ഓത്തിന് പോയി മടങ്ങി വരികയായിരുന്നു. അപ്പോള്‍ ഇല്ലത്തിന്‍റെ മുറ്റത്ത് ഒരാള്‍കൂട്ടം.
' എന്താ ഉണ്ടായെ’
' തിരുമേനി അകത്ത് ഒരു പാമ്പ്. മൂര്‍ക്കനാ സൂക്ഷിക്കണം.'
മുറ്റത്ത് കൂടി നിന്നിരുന്നവര്‍ മുഖത്തോടു മുഖം നോക്കി ചിരിച്ച് പിരിഞ്ഞുപോയി. നോന് പാമ്പൊരു കൂട്ടാവട്ടെ. നമ്പൂരി ഇല്ലത്തിന്‍റെ വാതില്‍ തുറന്ന് അകത്തു കടന്നു.