പട്ടാളക്കാരുടെ ധൈര്യം

Webdunia
ബുധന്‍, 5 ജനുവരി 2011 (14:39 IST)
നേവിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ആര്‍മി ജനറലും കണ്ടുമുട്ടി. തന്‍റെ പട്ടാളത്തെ കുറിച്ച്‌ ജനറല്‍ പതിവുപോലെ വീമ്പിളക്കി.

“എന്‍റെ കുട്ടികള്‍ അസാധാരണമാം വിധം ധൈര്യശാലികളാണ്‌. എന്‍റെ ഓര്‍ഡര്‍ അതേ പടി നടപ്പാക്കാന്‍ അവര്‍ ഏതു സമയത്തും ധൈര്യം കാണിക്കും”

“കൊള്ളാം”

താന്‍ പറഞ്ഞത്‌ തെളിയിക്കാനായി ജനറല്‍ പട്ടാളക്കാരനായ ജോപ്പനെ വിളിച്ചു.

“ജോപ്പാ ഇവിടെ വരു, നീ ആ ടാങ്ക്‌ നെഞ്ച്‌ കൊണ്ട്‌ തടഞ്ഞു നിര്‍ത്തു ”

ജോപ്പന്‌ ദേഷ്യം വന്നു.

“നിങ്ങളെന്താണ്‌ ഹേ ഈ പറയുന്നത്‌. സ്നെഞ്ചീകേറി ഞാന്‍ ചത്തുപോകില്ലേ. എനിക്ക് വേറെ പണിയുണ്ട്‌.”

ജോപ്പന്‍ തെറി വിളിച്ചുകൊണ്ട്‌ തിരിച്ചു പോയി.

ജനറല്‍ സന്തോഷത്തോടെ നേവി തലവനോട്‌ പറഞ്ഞു.

“കണ്ടില്ലേ ഒരു ജനറലിനോട്‌ ഇങ്ങനെ സംസാരിക്കുന്നതിന്‌ പോലും എന്‍റെ കുട്ടികള്‍ക്ക്‌ ധൈര്യം ഉണ്ട്‌!! ”