കുറ്റബോധമില്ല സാര്‍

Webdunia
P.S. AbhayanPRO
കോടതി മുറിയില്‍ കേസ്‌ വിസ്താരം നടക്കുകയായിരുന്നു. ആറ് അടി പൊക്കമുള്ള ഒരു ജഡ്ജി സുമുഖന്‍, പക്ഷെ ഒരു കുഴപ്പമേയുള്ളു, നല്ല കോങ്കണ്ണുണ്ട്‌.

ജഡ്ജി ഒന്നാം പ്രതിയോട്‌: “നിങ്ങള്‍ ചെയ്ത തെറ്റിനെ കുറിച്ച്‌ നിങ്ങള്‍ക്ക്‌ എന്തു തോന്നുന്നു?”

അപ്പോള്‍ രണ്ടാം പ്രതി: “എനിക്ക്‌ കുറ്റബോധമില്ല സാര്‍”

ദേഷ്യത്തോടെ ജഡ്ജി: “ഞാന്‍ നിങ്ങളോടല്ല സംസാരിച്ചത്‌”

അപ്പോള്‍ മൂന്നാം പ്രതി: “അതിന്‌ ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ സാര്‍.”