'വിനായകന്റെ വേറിട്ട സ്‌ക്രീന്‍ പ്രസന്‍സ് ';ഒരുത്തീ മനോഹരമെന്ന് സംവിധായകന്‍ സൂരജ് ടോം

കെ ആര്‍ അനൂപ്
തിങ്കള്‍, 4 ഏപ്രില്‍ 2022 (11:17 IST)
സാനിയ ഇയ്യപ്പനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിലെത്തിയ കൃഷ്ണന്‍കുട്ടി പണി തുടങ്ങി സംവിധാനം ചെയ്തത് സൂരജ് ടോം ആയിരുന്നു. നവ്യ നായരുടെ ഒരുത്തീ സംവിധായകന്‍ ഒത്തിരി ഇഷ്ടമായിയെന്ന് തോന്നുന്നു.ഒറ്റവാക്കില്‍ സിനിമയെപ്പറ്റി പറയുകയാണെങ്കില്‍..., മനോഹരം എന്നാണ് സൂരജ് കുറിച്ചത്.
 
സൂരജ് ടോമിന്റെ വാക്കുകളിലേക്ക് 
 
ചില തിരക്കുകളില്‍ പെട്ടു പോയതുകൊണ്ട് ഏറെ വൈകി കണ്ട സിനിമയാണ് ഒരുത്തീ. ഇന്നലെ തൃപ്പൂണിത്തുറ സെന്‍ട്രല്‍ ടാക്കീസില്‍. Sunday ആയത് കൊണ്ടാവും families ന്റെ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു തീയേറ്ററില്‍. ഒറ്റവാക്കില്‍ സിനിമയെപ്പറ്റി പറയുകയാണെങ്കില്‍..., മനോഹരം. നവ്യ നായരുടെ ശക്തമായ തിരിച്ചുവരവ്... വിനായകന്റെ വേറിട്ട screen presence... VKP സര്‍ ന്റെ ഗംഭീര making. Real story യില്‍ നിന്നും inspired ആയി ഒരുക്കിയ നല്ല തിരക്കഥ.. ജിംഷി ഖാലിദ് സമ്മാനിച്ച നല്ല ദൃശ്യാനുഭവം.. അങ്ങനെ പലതും.. ചുരുക്കത്തില്‍ പറഞ്ഞാല്‍ കുടുംബമായി തന്നെ കാണേണ്ട നല്ല ഒരു inspirational movie.. അതാണ് ഒരുത്തീ. 

അനുബന്ധ വാര്‍ത്തകള്‍

Next Article