ആയിഷയ്ക്ക് ഇരട്ടി മധുരം ! ആയിഷയ്ക്കും മമ്മയ്ക്കും അവാര്‍ഡ്

കെ ആര്‍ അനൂപ്

ചൊവ്വ, 23 മെയ് 2023 (09:07 IST)
46-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ തിളങ്ങി ആയിഷ.മികച്ച ബയോപിക് ചിത്രത്തിനുള്ള അവാര്‍ഡ് ആയിഷയ്ക്കും ചിത്രത്തിലെ അഭിനയത്തിന് സ്‌പെഷ്യല്‍ ജ്യൂറി അവാര്‍ഡ് മാമ്മ എന്ന കഥാപാത്രം ചെയ്ത അറബ് നടി മോണ തല്‍വിയും നേടി.
 
'ഒരുപാട് സന്തോഷത്തോടെ , അഭിമാനത്തോടെ ഒരു സന്തോഷം പങ്കുവെക്കട്ടെ, 46-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ ആയിഷയ്ക്ക് ഇരട്ടി മധുരം ! ആയിശയ്ക്കും മമ്മയ്ക്കും അവാര്‍ഡ് 
 
മികച്ച ബയോപിക് ചിത്രത്തിനുള്ള അവാര്‍ഡ് 'ആയിഷ'യ്ക്കും ചിത്രത്തിലെ അഭിനയത്തിന് സ്‌പെഷ്യല്‍ ജ്യൂറി അവാര്‍ഡ് മാമ്മ എന്ന കഥാപാത്രം ചെയ്ത അറബ് നടി മോണ തല്‍വിയും നേടി. ആയിഷയെ നെഞ്ചിലേറ്റിയ നിങ്ങള്‍ക്ക് ഓരോരുത്തരുടെയും പിന്തുണയ്ക്ക് ഒരുപാട് നന്ദി! മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതല്‍ കരുത്തും ഉത്തരവാദിത്വ ബോധവും നല്‍കുന്നതിന് ഈ അവാര്‍ഡ് കാരണമാകും, ആയിഷയുടെ കൂടെ മുന്നണിയിലും പിന്നണിയിലും നിന്ന എല്ലാവര്‍ക്കും നന്ദി'-ആമിര്‍ പള്ളിക്കല്‍ കുറിച്ചു.
 
ആദ്യത്തെ മലയാള-അറബിക് ചിത്രമാണ് 'ആയിഷ'. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍