ആദ്യത്തെ മലയാള-അറബിക് ചിത്രമാണ് 'ആയിഷ'. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമ ജനുവരി 20ന് പ്രദര്‍ശനത്തിന് എത്തും.നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇപ്പോഴിതാ സിനിമ ഇറങ്ങിയത് മുതല്‍ ആരാധകര്‍ ചോദിക്കുന്ന മഅസ്സലാമ എന്ന ഗാനം ഇന്ന് വൈകുന്നേരം പുറത്തിറങ്ങും.