50 ദിവസത്തോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സൗദി വെള്ളക്ക റിലീസ് ചെയ്ത അഞ്ചുമാസം പിന്നിടുമ്പോഴും വാര്‍ത്തകളില്‍ ഇടം നേടുകയാണ്.ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം.ബെസ്റ്റ് ഫിലിം എന്ന ക്യാറ്റഗറിയിലേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
തരുണ്‍ മൂര്‍ത്തിയുടെ വാക്കുകളിലേക്ക്
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഫിലിം എന്ന ക്യാറ്റഗറിയില്‍ സൗദി വെള്ളക്ക എന്ന ഉര്‍വശി തീയേറ്റര്‍സ് നിര്‍മ്മിച്ച നമ്മുടെ ഒരു മലയാള ചിത്രം ചെന്നെത്തിയെന്ന വാര്‍ത്ത അഭിമാനത്തോടെ അറിയിക്കുന്നു.
കഴിഞ്ഞ ഡിസംബറില്‍ റിലീസ് ആയ ചിത്രത്തിന് 45 ദിവസത്തോളം മലയാളികള്‍ തീയേറ്ററില്‍ നല്ല കൈയ്യടികള്‍ തന്നു..
കണ്ടിറങ്ങി വന്നവര്‍ ഒത്തിരി നേരം കെട്ടി പിടിച്ചു നിന്നു...
ഇന്ത്യയുടെ പല കോണില്‍ നിന്നുമുള്ള വലിയ വലിയ സംവിധായകര്‍, എഴുത്തുകാര്‍, രാഷ്ട്രീയ, സാംസ്‌ക്കാരിക നേതാക്കള്‍, അഭിനേതാക്കള്‍ അങ്ങനെ അങ്ങനെ ഒരുപാട് പേര് സിനിമ കണ്ട് വിളിച്ചു...
അങ്ങനെ ഒരു കര്‍മ്മത്താല്‍ പുതിയ സൗഹൃദങ്ങള്‍....പിണക്കങ്ങള്‍.... തിരിച്ചറിവുകള്‍... പുതിയ പുതിയ ലക്ഷ്യങ്ങള്‍... ത്രസിപ്പിക്കുന്ന മാനങ്ങള്‍......
കഴിഞ്ഞ 5 മാസങ്ങള്‍ കൊണ്ട് ഞങ്ങള്‍ക്ക് വന്ന മെസ്സേജുകളും, കത്തുകളും, ലേഖനങ്ങളും നീണ്ട വോയിസ് മെസ്സേജുകളും, ഫേസ്ബുക്ക് കുറിപ്പുകളുമെല്ലാം സൂക്ഷിച്ചു വെച്ചിട്ടുണ്ട്..