6 മാസം പിന്നിട്ടപ്പോള്‍ - നിവിന്‍ പോളി താരം, മമ്മൂട്ടിയും മോഹന്‍ലാലും പരാജയം!

Webdunia
തിങ്കള്‍, 30 ജൂണ്‍ 2014 (17:14 IST)
2014 ആദ്യ ആറുമാസങ്ങള്‍ പിന്നിട്ടപ്പോള്‍ മലയാള സിനിമയ്ക്ക് താങ്ങാനാവാത്ത നഷ്ടം. 150 കോടിയിലേറെ രൂപയുടെ നഷ്ടമാണ് മലയാള സിനിമയ്ക്ക് ആറുമാസങ്ങള്‍ക്കിടെ ഉണ്ടായത്. വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രം മുതല്‍മുടക്ക് തിരിച്ചുപിടിച്ചപ്പോള്‍ മിക്ക സിനിമകളും നിര്‍മ്മാതാക്കള്‍ക്ക് കോടികളുടെ നഷ്ടം ഉണ്ടാക്കി.

ആറുമാസത്തിനുള്ളില്‍ പ്രദര്‍ശനത്തിനെത്തിയത് 76 സിനിമകള്‍. ഇതില്‍ ആറു ചിത്രങ്ങള്‍ മാത്രമാണ് ഹിറ്റായത്. ചില ചിത്രങ്ങള്‍ മുതല്‍ മുടക്ക് തിരിച്ചുപിടിച്ചതൊഴിച്ചാല്‍ ഭൂരിപക്ഷവും തകര്‍ന്നടിഞ്ഞു. സാറ്റലൈറ്റ് റൈറ്റുകളുടെ കാര്യത്തില്‍ ചാനലുകള്‍ സ്വീകരിച്ച കടും പിടിത്തം പല സിനിമകള്‍ക്കും കനത്ത തിരിച്ചടിയായി.

അടുത്ത പേജില്‍ - താരം നിവിന്‍ പോളി
മൂന്ന് സൂപ്പര്‍ഹിറ്റുകളാണ് നിവിന്‍ പോളിയുടേതായി ഈ വര്‍ഷം ലഭിച്ചത്. 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്സ് എന്നിവ. ഇതില്‍ ബാംഗ്ലൂര്‍ ഡെയ്സ് മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്നു എങ്കിലും മിന്നിത്തിളങ്ങിയത് നിവിന്‍ പോളിയാണ്.

അടുത്ത പേജില്‍ - മമ്മൂട്ടിക്ക് കനത്ത തിരിച്ചടി
ബാല്യകാലസഖി, പ്രെയ്സ് ദി ലോര്‍ഡ്, ഗ്യാംഗ്സ്റ്റര്‍ എന്നീ സിനിമകളുമായി മമ്മൂട്ടി എത്തിയെങ്കിലും മൂന്ന് സിനിമകളും കനത്ത പരാജയങ്ങളായി മാറി. മമ്മൂട്ടിയുടെ താരപദവി തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് തുടര്‍ച്ചയായ തോല്‍‌വി ഉണ്ടായിരിക്കുന്നത്. ഇതില്‍ ഗ്യാംഗ്സ്റ്ററിന്‍റെ വീഴ്ചയാണ് വലിയ ആഘാതം സൃഷ്ടിച്ചത്.

അടുത്ത പേജില്‍ - മോഹന്‍ലാലിനെ മലര്‍ത്തിയടിച്ച മഞ്ജു വാര്യര്‍!
ഒരേ സമയത്ത് പ്രദര്‍ശനത്തിനെത്തിയ മിസ്റ്റര്‍ ഫ്രോഡ്, ഹൌ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങളില്‍ മഞ്ജു വാര്യര്‍ നായികയായ ഹൌ ഓള്‍ഡ് ആര്‍ യു വന്‍ ഹിറ്റായി. മോഹന്‍ലാല്‍ ചിത്രമായ മിസ്റ്റര്‍ ഫ്രോഡ് നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കിയില്ല. മോഹന്‍ലാല്‍ അതിഥിതാരമായെത്തിയ കൂതറയ്ക്ക് നിലം‌തൊടാനായില്ല.

അടുത്ത പേജില്‍ - സൂപ്പര്‍താരങ്ങളില്‍ മുമ്പന്‍ ദിലീപ്!
ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളില്‍ ഒന്ന് ദിലീപ് നായകനായ റിംഗ് മാസ്റ്ററാണ്. ചിത്രം കോടികള്‍ ലാഭം നേടി. പൃഥ്വിരാജിന്‍റെ സെവന്‍‌ത് ഡേ, അനൂപ് മേനോന്‍റെ ആംഗ്രി ബേബീസ് എന്നിവയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.