തമിഴ്നാട് ബോക്സോഫീസില്‍ രജനികാന്ത് കഴിഞ്ഞാല്‍ ഇന്ന് അജിത് ആണ്. പിന്നെ വിജയും കമല്‍ഹാസനും. ഇവരുടെ സിനിമകള്‍ ഇറങ്ങുമ്പോള്‍ മറ്റ് ചിത്രങ്ങള്‍ ഇറക്കാതിരിക്കുകയാണ് ബുദ്ധി. കാരണം, കൂടെയിറങ്ങുന്നത് നല്ല സിനിമകളാണെങ്കില്‍ പോലും ഈ താരങ്ങളുടെ പ്രഭയില്‍ കത്തിയമരും.
രജനിക്കും അജിത് - വിജയ്മാര്‍ക്കും പിന്‍ഗാമിയായി മറ്റൊരു താരം തമിഴകത്ത് ഉദിച്ചുവരുന്നതാണ് ഇപ്പോള്‍ കാണുന്ന കാഴ്ച. അത് സൂര്യയോ വിക്രമോ ധനുഷോ ചിമ്പുവോ അല്ല. അത് ശിവ കാര്‍ത്തികേയനാണ്!
ശിവ കാര്‍ത്തികേയന്‍റെ ഏറ്റവും പുതിയ റിലീസ് ‘രജനിമുരുകന്‍’ പൊങ്കലിന് റിലീസായ മറ്റ് സിനിമകളെയെല്ലാം ബഹുദൂരം പിന്നിലാക്കി ബോക്സോഫീസ് കിംഗായി മാറിയിരിക്കുന്നു. വെറും നാലുദിവസം കൊണ്ട് 19 കോടി രൂപയാണ് വാരിക്കൂട്ടിയിരിക്കുന്നത്.
തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിക്കുന്ന ശിവ കാര്‍ത്തികേയന്‍ രജനിമുരുകന്‍റെ അസാധാരണ വിജയത്തോടെ സൂപ്പര്‍താര പദവിയിലേക്ക് ഉയരുകയാണ്. തമിഴ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ഈ താരത്തിന്‍റെ ഡേറ്റിനായി പരക്കം പായുകയാണ്.
വിജയ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്താല്‍ മമ്മൂട്ടി - മോഹന്‍ലാല്‍ സിനിമകളുടെ കളക്ഷനെ പോലും പ്രതികൂലമായി ബാധിക്കുന്നത് യാഥാര്‍ത്ഥ്യമാണ്. അതേ രീതിയില്‍ കേരളത്തില്‍ ശിവ കാര്‍ത്തികേയന്‍റെ ആരാധകരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. ഭാവിയില്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ പോലും ഭയക്കുന്ന രീതിയില്‍ ശിവ കാര്‍ത്തികേയന്‍റെ താരമൂല്യം ഉയരുമോ? കാത്തിരുന്നുകാണാം.