മമ്മൂട്ടിയെ രാജമൌലി കാണും? വരാന്‍ പോകുന്നത് ബ്രഹ്മാണ്ഡസിനിമ!

വ്യാഴം, 13 ഏപ്രില്‍ 2017 (15:15 IST)
ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകന്‍ എസ് എസ് രാജമൌലി ഇപ്പോള്‍ വലിയ തിരക്കിലാണ്. ബാഹുബലി 2 ഈ മാസം അവസാനം പ്രദര്‍ശനത്തിനെത്തുകയാണ്. പോസ്റ്റ്പ്രൊഡക്ഷന്‍ ജോലികളെല്ലാം കഴിഞ്ഞു. ഇപ്പോള്‍ പ്രൊമോഷന്‍റെ കാര്യങ്ങള്‍ തകൃതിയായി നടക്കുകയാണ്. 
 
ബാഹുബലി 2 കഴിഞ്ഞാല്‍ തന്‍റെ സ്വപ്നപദ്ധതിയായ മഹാഭാരതം ചെയ്യാനാണ് മുമ്പ് രാജമൌലി ആലോചിച്ചത്. എന്നാല്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ ഇനിയുമേറെ നടത്തേണ്ടതുണ്ട്. വര്‍ഷങ്ങള്‍ ചെലവഴിച്ച് ചെയ്യേണ്ട പദ്ധതിയാണ്.
 
അതിനുമുമ്പ് മറ്റൊരു പ്രൊജക്ടിനാണ് രാജമൌലി ഒരുങ്ങുന്നത്. അതും നൂറുകണക്കിന് കോടികള്‍ ചെലവഴിച്ചുള്ള സിനിമയാണ്. ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമായിരിക്കും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന സിനിമയില്‍ എല്ലാ ഭാഷകളില്‍ നിന്നുമുള്ള താരങ്ങളുമുണ്ടാകും.
 
തമിഴില്‍ നിന്ന് വിജയ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. മലയാളത്തില്‍ നിന്ന് മമ്മൂട്ടിയെ പരിഗണിക്കുമെന്നും സൂചനകളുണ്ട്. അധികം സമയമെടുക്കാതെ ചിത്രീകരിക്കാനാണ് രാജമൌലി പദ്ധതിയിടുന്നത്.
 
ഈ പ്രൊജക്ട് യാഥാര്‍ത്ഥ്യമായാല്‍ അത് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും. 

വെബ്ദുനിയ വായിക്കുക