നിവിന്‍ പോളിയുടെ അശ്വമേധത്തിന് തല്‍ക്കാലത്തേക്കെങ്കിലും വിരാമമാകുമയാണോ? നിവിന്‍റെ പുതിയ ചിത്രം ‘ആക്ഷന്‍ ഹീറോ ബിജു’ ബോക്സോഫീസില്‍ വേണ്ടത്ര ചലനം സൃഷ്ടിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായി മെഗാഹിറ്റുകള്‍ സൃഷ്ടിച്ച് സൂപ്പര്‍താര പദവി വരെയെത്തിയ നിവിന്‍ പോളിക്ക് ആക്ഷന്‍ ഹീറോ ബിജുവില്‍ കാലിടറുന്ന കാഴ്ചയാണ് കാണാനാകുന്നത്.
പ്രേമവും ഒരു വടക്കന്‍ സെല്‍ഫിയും സൃഷ്ടിച്ച തരംഗം റിലീസിന്‍റെ ആദ്യനാളുകളില്‍ ആക്ഷന്‍ ഹീറോയ്ക്ക് ഉണ്ടാകുന്നില്ല. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് നിവിന്‍ പോളി തന്നെയാണ്. എബ്രിഡ് ഷൈനും 1983ന്‍റെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല.
അതേസമയം, ഫഹദ് ഫാസില്‍ മലയാളത്തിന്‍റെ ബോക്സോഫീസില്‍ വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ‘മഹേഷിന്‍റെ പ്രതികാരം’ മെഗാഹിറ്റിലേക്ക് കുതിക്കുകയാണ്. റിലീസായ കേന്ദ്രങ്ങളിലെല്ലാം എല്ലാ ഷോയും ഹൌസ് ഫുള്ളാണ്. ഈയാഴ്ച കൂടുതല്‍ കേന്ദ്രങ്ങളില്‍ റിലീസാകുകയും ചെയ്യുന്നുണ്ട്.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഈ ഗംഭീര എന്‍റര്‍ടെയ്നര്‍ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുമ്പോള്‍ തിയേറ്ററുകളില്‍ ഉത്സവാരവമാണ്. ആഷിക് അബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കുറച്ചുകാലമായി വിജയചിത്രങ്ങള്‍ ഒന്നും നല്‍കാതിരുന്ന ഫഹദ് ഫാസിലിന് ഒരു മധുരപ്രതികാരം കൂടിയാണ് മഹേഷിന്‍റെ പ്രതികാരം.