ബാഹുബലി തകര്‍ക്കുകയാണ്. ലോകമെമ്പാടുനിന്നുമുള്ള കളക്ഷന്‍ 425 കോടി കടന്നു. തിയേറ്ററുകള്‍ ഇപ്പോഴും ഉത്സവപ്പറമ്പുകള്‍ തന്നെ. ബാഹുബലിയുടെ എല്ലാ ഷോയും ഹൌസ്ഫുള്ളായാണ് എല്ലാ സെന്‍ററിലും കളിക്കുന്നത്. ഇതുപോലെ തന്നെയാണ് സല്‍മാന്‍ഖാന്‍റെ ഹിന്ദിച്ചിത്രം ബജ്‌റംഗി ബായിജാനും. കളക്ഷനില്‍ തരംഗം സൃഷ്ടിക്കുന്നതില്‍ ധനുഷിന്‍റെ സിനിമ ‘മാരി’യും മോശമല്ല.
എന്നാല്‍ ഈ വമ്പന്‍ സിനിമകളുടെ പടയോട്ടത്തിനിടയിലും തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ചിത്രമുണ്ട്. ഉലകനായകന്‍ കമല്‍ഹാസന്‍റെ ‘പാപനാശം’. ബാഹുബലി കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോഴും കളക്ഷനില്‍ ഒട്ടും കുറവില്ലാതെ മുന്നേറുകയാണ് പാപനാശം. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ വന്‍ വിജയത്തിന്‍റെ 25 ദിനങ്ങള്‍ പിന്നിട്ടു.
കോടികള്‍ വാരിയെറിഞ്ഞ് കോടികള്‍ വാരുന്ന ബാഹുബലി മാജിക്കിനിടയില്‍ കണ്ടന്‍റിന്‍റെ ബലം കൊണ്ടാണ് പാപനാശം തകരാതെ നില്‍ക്കുന്നത്. കുടുംബപ്രേക്ഷകരാണ് പാപനാശത്തിന്‍റെ ശക്തി. ഒപ്പം കമല്‍ഹാസന്‍റെ തകര്‍പ്പന്‍ അഭിനയവും കൂടിയാകുമ്പോള്‍ ബാഹുബലിയോ ബജ്‌റംഗി ബായിജാനോ നല്‍കാത്ത ഇമോഷണല്‍ സാറ്റിസ്ഫാക്ഷന്‍ പാപനാശം നല്‍കുന്നു.
ജീത്തു ജോസഫിന് അഭിമാനിക്കാം. ‘ദൃശ്യം’ എന്ന ഗംഭീര സിനിമയുടെ, ആ സിനിമ പറഞ്ഞ പ്രേമയത്തിന്‍റെ മുന്നില്‍ 250 കോടി മുടക്കി നിര്‍മ്മിച്ച സിനിമയ്ക്ക് പോലും ബഹുമാനത്തോടെയേ നില്‍ക്കാനാകുന്നുള്ളൂ എന്നതില്‍.