പരാജയത്തിന്‍റെ കഥകള്‍ മാറുന്നു, മമ്മൂട്ടിക്ക് തുടരന്‍ ഹിറ്റ്!

ബുധന്‍, 29 മെയ് 2013 (21:02 IST)
PRO
പത്തിലധികം സിനിമകള്‍ ബോക്സോഫീസില്‍ ഒരു ചലനവുമുണ്ടാക്കാതെ പോവുക. എത്ര വലിയ താരമായാലും തകര്‍ന്നുപോകുന്ന അവസ്ഥ. എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഈ വിഷമഘട്ടം വിജയകരമായി അതിജീവിച്ചുകഴിഞ്ഞു. ബാവുട്ടിയുടെ നാമത്തില്‍, കമ്മത്ത് ആന്‍റ് കമ്മത്ത് എന്നീ ഹിറ്റുകള്‍ക്ക് ശേഷം മമ്മൂട്ടിയുടെ ‘ഇമ്മാനുവല്‍’ ഹിറ്റ് പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവല്‍ റിലീസിംഗ് കേന്ദ്രങ്ങളില്‍ 50 ദിവസം തികച്ചു. ഈ വര്‍ഷം അമ്പത് നാളുകള്‍ പിന്നിടുന്ന രണ്ടാമത്തെ മമ്മൂട്ടിച്ചിത്രമാണിത്. ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ 50 നാളുകള്‍ പിന്നിട്ട് വിജയം കുറിച്ചിരുന്നു.

അടുത്ത പേജില്‍ - കുടുംബപ്രേക്ഷകര്‍ മമ്മൂട്ടിയെ കാത്തു!

PRO
എട്ട് സെന്‍ററുകളിലാണ് ഇമ്മാനുവല്‍ ഇപ്പോള്‍ കളിക്കുന്നത്. സാറ്റലൈറ്റ് തുക കൂടാതെ നാലുകോടി രൂപ വിതരണക്കാരുടെ ഷെയറായി ലഭിച്ചിട്ടുണ്ട്.

ആദ്യവാരത്തില്‍ സമ്മിശ്ര പ്രതികരണം നേടിയ ഇമ്മാനുവല്‍ പിന്നീട് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. എന്തായാലും മമ്മൂട്ടിക്ക് മികച്ച വിജയങ്ങളിലേക്കുള്ള അടിത്തറ പാകിയിരിക്കുകയാണ് ഇമ്മാനുവല്‍.

വെബ്ദുനിയ വായിക്കുക