പഞ്ചാമൃതത്തിന് ഭീമ പുരസ്കാരം

Webdunia
ബുധന്‍, 13 മാര്‍ച്ച് 2013 (14:53 IST)
PRO
ഭീമ ജുവലേഴ്സ്‌ സ്ഥാപകന്‍ കെ ഭീമഭട്ടരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഭീമ സാഹിത്യ പുരസ്കാരത്തിന്‌ പ്രസിദ്ധ കവി എസ്‌ രമേശന്‍ നായരെ തെരഞ്ഞെടുത്തു. രമേശന്‍ നായരുടെ പഞ്ചാമൃതം എന്ന കവിതാസമാഹാരത്തിനാണ്‌ പുരസ്കാരം.

കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശംസാപത്രവും 60,000 രൂപയുമാണ്‌ പുരസ്കാരം. കാര്‍ട്ടൂണിസ്റ്റ്‌ യേശുദാസന്‍, ബി ഗിരിരാജന്‍, രവി പാലത്തുങ്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

ഏപ്രില്‍ ആദ്യവാരം കോഴിക്കോട്ട്‌ വച്ച്‌ അവാര്‍ഡ്‌ വിതരണം ചെയ്യും. കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം പാലോട്‌ സ്വദേശി പത്താം തരം വിദ്യാര്‍ത്ഥിനിയായ ആര്‍ദ്രാ രാജഗോപാലിന്റെ ഒരു പുഴയുടെ ജനനം എന്ന കവിതാ സമാഹാരവും തെരഞ്ഞെടുക്കപ്പെട്ടു.

ചിത്രത്തിന് കടപ്പാട്: ഡി സി ബുക്സ്