ജെ കെ റൗളിംഗിന് 43

Webdunia
ലോകത്തിലെ ഏറ്റവും സമ്പന്നയായ ‘സെലെബ്രിറ്റി’,ബ്രിട്ടീഷ്എഴുത്തുകാരി ജെ.കെ.റൗളിംഗിന് ഇന്ന് പിറന്നാള്‍. അബര്‍ഫെല്‍ഡിയില്‍ പേര്‍ത്ത് ഷെയറിലെ വീട്ടില്‍.2008 ജൂലൈ 31 ന് അവര്‍ 43-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

ഹാരിപോര്‍ട്ടറിന്‍റെ വില്പനയോടെ റൗളിംഗിന്‍റെ സമ്പാദ്യം 576 മില്യണ്‍ പൗണ്ടാണ്. എഴുത്തിലൂടെ ഇത്രയേറെ സമ്പാദ്യം കൈവരിച്ച എഴുത്തുകാര്‍ വേറെയില്ല.

ബ്രിട്ടണിലെ ഗ്ളസ്റ്റര്‍ ഷെയറില്‍ 1965ലാണ് ജോനെ റൗളിംഗ് എന്ന ജെ കെ റൌളിംഗ് പിറന്നത്. അച്ഛനും അമ്മയും അനുജത്തിയും ചേര്‍ന്ന കുടുംബം - ചെസ്റ്റോവിന് അടുത്തുള്ള ടുട്സ് ഹില്ലില്‍ താമസിക്കാനെത്തി. റൗളിംഗിന്‍റെ കുട്ടിക്കാലത്തു തന്നെ കൂട്ടുകാരെ കഥകള്‍ പറഞ്ഞ് വിസ്മയിപ്പിക്കാന്‍ അവര്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു.

രക്തകുഴലിലുണ്ടായിരുന്ന അസുഖം അമ്മയെ 1990ല്‍ റൗളിംഗില്‍ നിന്നും തട്ടിയെടുത്തു. ഇതേക്കുറിച്ച് ഈയിടെ അവര്‍ വിഷമം പ്രകടിപ്പിച്ചു.താന്‍ വലിയ ഒരെഴുത്തുകാരി ആവുന്നതു കാണാന്‍ അമ്മയ്ക്കു കഴിഞ്നിലാ 45 മത് വയസ്സില്‍ അമ്മ മരിക്കുന്നതിനു ആറു മാസം മുമ്പേ റൌളിംഗ് ഹാരിപോട്ടര്‍ എഴുതിത്തുടങ്ങിയുരുന്നു . ഇക്കാര്യം പക്ഷേ അമ്മയെ അറിയിച്ചിരുന്നില്ല. ഈ കാര്യം അവരെ വല്ലാതെ വേദനിപ്പിക്കുന്നു.

എക്സ്റ്റയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫ്രഞ്ചും ക്ളാസിക്കുകളും പഠിച്ച് റൗളിംഗ് പാരീസില്‍ നിന്ന് ലണ്ടനിലേക്ക് മാറി. ആനംസ്റ്റി ഇന്‍റര്‍നാഷണലില്‍ ഗവേഷകയും ദ്വിഭാഷാ സെക്രട്ടറിയായിട്ടും ആയിരുന്നു പുതിയ ജോലി.


മാഞ്ചസ്റ്ററില്‍ നിന്നും ലണ്ടനിലേക്കുള്ള ട്രയിന്‍ യാത്രക്കിടയിലാണവര്‍ക്ക് ഹാരിപോര്‍ട്ടറിന്‍റെ കഥാതന്തു കിട്ടുന്നത്. ഊണും ഉറക്കവുമില്ലാതെ അതു വളര്‍ന്നു.

പോര്‍ട്ടുഗലിലെ ഒപ്പേര്‍ട്ടയിലേക്ക് ഇംഗ്ളീഷ് അധ്യാപികയായി റൗളിംഗ് പോകുന്നു. അവിടെവച്ച് 1992ല്‍ പോര്‍ട്ടൂഗീസ് ടി.വി. ജേര്‍ണലിസ്റ്റായ ജോര്‍ജ് അരാന്‍റിസ്സിനെ വിവാഹം കഴിക്കുന്നു. ജസീക്കാ റൗളിംഗ് അരാന്‍റസ് എന്ന കുട്ടിയുടെ ജനനത്തോടെ ഇവരുവരും അകലുന്നു.

കുട്ടിയോടൊത്ത് 1994 ഡിസംബറില്‍ എഡ്വിന്‍ബറോയില്‍ അനുജത്തിയുടെ അടുത്തേക്ക് റൗളിംഗ് എത്തുന്നു. 1995ല്‍ വിവാഹ മോചനം നേടി.
എഡ്വിന്‍ബറോയില്‍ വച്ച് ആദ്യ നോവല്‍ ഹാരിപോര്‍ട്ടര്‍ ആന്‍റ് ദ ഫിലോസഫേഴ്സ് പൂര്‍ത്തിയാക്കി. ഫ്ളാറ്റിലെ അനിയന്ത്രിതമായ ചൂടു സഹിക്കാനാവാതെ എഡ്വിന്‍ബറോയിലെ ഒരു കഫേയിലിരുന്നാണ് റൗളിംഗ് എഴുതിയതെന്ന് ഒരു കിംവദന്തി പരന്നിരുന്നു.

ചെറുപ്പക്കാരായ കുട്ടികളെ ആകര്‍ഷിക്കാന്‍ പേരില്‍ ഒരു മാറ്റം വരുത്താന്‍ റൗളിംഗിനോട് പ്രസാധകന്‍ ബ്ളൂംസ്ബറി ആവശ്യപ്പെടുന്നു. കാതറിന്‍ എന്ന മുത്തശ്ശിയുടെ പേരെടുത്ത് റൗളിംഗ് തന്‍റെ പേരിന്‍റെ നടുവിലിട്ടു. ജോന്നേ കാതറിന്‍ റൗളിംഗ് എന്ന് പേരു പരിഷ്ക്കരിച്ചു.