മമതയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്നു മുകുള്‍ റോയി

Webdunia
ചൊവ്വ, 18 മാര്‍ച്ച് 2014 (14:35 IST)
PRO
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്നു തൃണമൂല്‍ കോണ്‍ഗ്രസ്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഴിമതി വിരുദ്ധ റാലിയില്‍ പങ്കെടുക്കാതെ അന്നാ ഹാസരെ പിന്തുണ പിന്‍വലിച്ച സാഹചര്യത്തിലാണു പാര്‍ട്ടി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

മമതാ ബാനര്‍ജി ബഹുജന നേതാവാണെന്നും അവരുടെ പിന്തുണ വര്‍ധിപ്പിക്കാന്‍ മറ്റുള്ളവരുടെ ആവശ്യമില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ജറല്‍ സെക്രട്ടറി മുകുള്‍ റോയി പറഞ്ഞു.

മമതാ ബാര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും അന്നാ ഹസാരെ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് രാംലീല മൈതാനിയില്‍ റാലി സംഘടിപ്പിച്ചത്.

ഇതോടെ ഹസാരെയെ പങ്കെടുപ്പിച്ച് അഹമ്മദാബാദില്‍ മാര്‍ച്ച് 20നു നടത്താനിരുന്ന റാലി തൃണമൂല്‍ കോണ്‍ഗ്രസ് വേണ്ടെന്നു പറഞ്ഞു.