ബംഗാളിൽ ട്വിസ്റ്റോ? ബിജെപിയുടെ ലോക്സഭാ സ്ഥാനാർഥിയായി മുഹമ്മദ് ഷമി എത്തുന്നു?

WEBDUNIA
വെള്ളി, 8 മാര്‍ച്ച് 2024 (12:37 IST)
വരാനിരിക്കുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി. 2023ലെ ഏകദിന ലോകകപ്പ് ടൂര്‍ണമെന്റിനിടെയുണ്ടായ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ് ഇന്ത്യന്‍ താരം. ആഭ്യന്തര ക്രിക്കറ്റ് ലീഗില്‍ ബംഗാളിനായി കളിക്കുന്ന താരത്തെ ബംഗാളില്‍ മത്സരിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.
 
ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ഷമിയുമായി ബിജെപി നേതൃത്വം ചര്‍ച്ച ചെയ്‌തെന്നാണ് ദേസീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ന്യൂനപക്ഷ സാന്നിധ്യം ഏറെയുള്ള ബംഗാളിലെ പല മണ്ഡലങ്ങളിലും ഷമിയുടെ സാന്നിധ്യം പ്രയോജനകരമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ബംഗാളിലെ ബസിറത്ത് ലോക്‌സഭാ മണ്ഡലത്തില്‍ ഷമിയെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.
 
അതേസമയം ഈ വാര്‍ത്തകളോടെ ഷമി ഇതുവരെ പ്രതികരിച്ചിട്ടില്ല. ബംഗാള്‍ ടീമില്‍ ഷമിയുടെ സഹതാരങ്ങലായിരുന്ന മനോജ് തിവാരിയും അശോക് ഡിന്‍ഡയും രാഷ്ട്രീയത്തില്‍ സജീവമാണ്. മനോജ് തിവാരി തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിസഭയിലെ സ്‌പോര്‍ട്‌സ് മന്ത്രിയും അശോക് ഡിന്‍ഡ പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി എംപിയുമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article