Lok Sabha Election 2024 Results: ഇനി നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍, ജോലി സ്ഥലത്ത് ആണെങ്കിലും സെക്കന്റുകള്‍ കൊണ്ട് തിരഞ്ഞെടുപ്പ് ഫലം അറിയാം

തിങ്കള്‍, 3 ജൂണ്‍ 2024 (21:06 IST)
Lok Sabha Election 2024

Lok Sabha Election 2024 Results: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജൂണ്‍ നാല് ചൊവ്വാഴ്ച (നാളെ) രാവിലെ എട്ടിനു വോട്ടെണ്ണല്‍ ആരംഭിക്കും. കേരളത്തിലെ ആദ്യ ഫലസൂചന രാവിലെ ഒന്‍പതിനു പുറത്തുവരുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. 
 
രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 543 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഏപ്രില്‍ 19 നു ആരംഭിച്ച് ജൂണ്‍ ഒന്നിനു അവസാനിച്ച ഏഴ് ഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ്. 
 
പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. അതിനുശേഷമായിരിക്കും വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണാന്‍ തുടങ്ങുക. വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ തന്നെ ട്രെന്‍ഡുകള്‍ മനസിലാകും. ഉച്ചയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുകയും ഇന്ത്യ ആര് ഭരിക്കുമെന്ന് വ്യക്തമാകുകയും ചെയ്യും. 
 
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ സാധിക്കും. തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ https://results.eci.gov.in/ ഈ വെബ് സൈറ്റ് സന്ദര്‍ശിക്കണം. വിവിധ മാധ്യമങ്ങളിലൂടെയും തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയിക്കും. 
 
വെബ് ദുനിയ മലയാളത്തിന്റെ ന്യൂസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഒറ്റ ക്ലിക്കില്‍ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ സാധിക്കും. പ്ലേ സ്റ്റോറില്‍ നിന്ന് വെബ്ദുനിയ മലയാളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വെബ് ദുനിയ മലയാളം വെബ് സൈറ്റില്‍ 24 മണിക്കൂര്‍ തിരഞ്ഞെടുപ്പ് ഫലം അപ്‌ഡേറ്റ് ഉണ്ടാകും. അതിവേഗം ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Lok Sabha Election 2024 Results Live 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍