പ്രമുഖ സ്ഥാനാർത്ഥികൾ:- ടി എൻ പ്രതാപൻ (യുഡിഎഫ്), രാജാജി മാത്യു തോമസ് (എൽഡിഎഫ്), സുരേഷ് ഗോപി( എൻഡിഎ)
പൂരങ്ങളുടെ നാട്ടില്‍ പോരാട്ടപ്പൂരമാണ്. വലതുപക്ഷ സ്വഭാവമുള്ളതെന്ന പ്രതീതി പ്രകടിപ്പിക്കുന്ന മണ്ഡലത്തിന്റെ മനസ്സിലെപ്പോഴും ചാഞ്ചാട്ടം ദൃശ്യം.ഒരു മുന്നണിക്കും സുരക്ഷിതമല്ല പൂരങ്ങളുടെ മണ്ണ്. വലതുപക്ഷ മണ്ഡലമാണെന്ന ധാരണ പടര്‍ത്തുമ്പോഴും കോണ്‍ഗ്രസിനൊപ്പം നിന്നതിനേക്കാള്‍ മറുചേരിയെ പാര്‍ലമെന്റിലേക്ക് വിജയിപ്പിച്ച ചരിത്രമാണ് തൃശൂരിന് പറയാനുള്ളത്. 1951 മുതല്‍ ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളുടെ കണക്ക് നോക്കിയാല്‍ ആറു വട്ടം മാത്രമാണ് കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് ജയിച്ചു കയറാനായത്.
[$--lok#2019#constituency#kerala--$]
മണ്ഡലത്തിലെ 16 തെരഞ്ഞെടുപ്പുകളില്‍ രണ്ടു തവണ ഒഴികെ മറ്റെല്ലാ പ്രാവശ്യവും കോണ്‍ഗ്രസും സിപിഐയും തമ്മിലായിരുന്നു മത്സരം. ഇതില്‍ എട്ടു തവണയും വിജയിച്ചത് സിപിഐ തന്നെ. വി.വി. രാഘവനേയും സി.കെ. ചന്ദ്രപ്പനേയും കെ. എ. രാജനേയും പോലുള്ള പ്രഗത്ഭ സിപിഐ നേതാക്കള്‍ പല കാലങ്ങളില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. സിറ്റിംഗ് സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐയിലെ രാജാജി മാത്യു തോമസും കോണ്‍ഗ്രസിലെ യുവനേതാവ് ടി.എന്‍. പ്രതാപനും ബിജെപി സ്ഥാനാര്‍ഥിയായി രാജ്യസഭാംഗവും എംപിയുമായ സുരേഷ് ഗോപിയുമാണ് ഏറ്റുമുട്ടുന്നത്.
കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. യുഡിഎഫും എൽഡിഎഫും ഇരുപത് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.ശശി തരൂർ, രാഹുൽ ഗാന്ധി, പി കെ ശ്രീമതി, ആന്റോ ആന്റണി തുടങ്ങി നേതാക്കളാണ് ഇത്തവണ ജനവിധി തേടുന്നത്. 2014 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 12 സീറ്റുകളും എൽഡിഎഫ് 8 സീറ്റുകളുമാണ് നേടിയത്.