ബിജെപിയുടെ ഭാഷ കടമെടുത്താണ് രാഹുൽ ഗാന്ധിയെ സിപിഎം ആക്ഷേപിക്കുന്നത്. ഈ ഭാഷയിൽ മറുപടി നൽകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസിന്‍റെ മുഖ്യശത്രു ബിജെപി തന്നെയാണ്. അക്കാര്യത്തിൽ സംശയമില്ല. എന്നാൽ പ്രധാനമായി എതിർക്കേണ്ടത് ബിജെപിയെ ആണ് എന്ന് എൽഡിഎഫിന് ഇപ്പോഴും ഉറപ്പില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ദുഃഖങ്ങളിലെല്ലാം കേരളത്തിനൊപ്പം നിന്ന നേതാവാണ് രാഹുൽ. കേരളത്തോട് അദ്ദേഹത്തിനുള്ള പ്രത്യേക താല്പര്യം കൂടിയാണ് സ്ഥാനാര്‍ത്ഥിത്വ തീരുമാനത്തിന് കാരണം. രാഹുലിന്‍റെ വയനാട് സ്ഥാനാര്‍ത്ഥിത്വം ദേശീയ രാഷ്ട്രീയത്തിൽ വലിയ നേട്ടമാകുമെന്നും ഉമ്മൻചാണ്ടി കൊച്ചിയിൽ പറഞ്ഞു.