സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 8 നവം‌ബര്‍ 2024 (15:50 IST)
സ്മാര്‍ട്ട്‌ഫോണ്‍ പതിവായി സ്വിച്ച് ഓഫ് ചെയ്യുന്നതിലൂടെ ബാറ്ററി ലൈഫും ഫോണിന്റെ പെര്‍ഫോമന്‍സും മെച്ചപ്പെടുത്താന്‍ സാധിക്കും.  ഫോണ്‍ പതിവായി ഓണായിരിക്കുമ്പോള്‍ ധാരാളം ആപ്പുകളും ബാക്ക്ഗ്രൗണ്ട് പ്രോസസ്സുകളും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. ഫോണ്‍ ഓഫ് ചെയ്യുമ്പോള്‍ എല്ലാ ആപ്പുകളുടെയും പ്രവര്‍ത്തനം നില്‍ക്കും. ഇത് ഫോണിന്റെ റാമിനെ റിഫ്രഷ് ചെയ്യും. കൂടാതെ തുടര്‍ച്ചയായി ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ചൂടാകാനും സാധ്യതയുണ്ട്. ഫോണ്‍ ഓഫ് ചെയ്യുന്നതിലൂടെ ചൂടാകുന്നത് തടയാന്‍ സാധിക്കും.
 
കൂടാതെ ഇങ്ങനെ ചെയ്യുന്നതിലൂടെ ഫോണിന്റെ സോഫ്‌റ്റ്വെയര്‍ അപ്‌ഡേഷന്‍ വേഗത്തില്‍ നടക്കും. നെറ്റ്വര്‍ക്ക് സ്പീഡും കൂട്ടാന്‍ സാധിക്കും. ഏറ്റവും പ്രധാനമായി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെയും മെച്ചപ്പെടുത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article