കഥയിലെ കുസൃതികള്‍!

Webdunia
P.S. AbhayanWD
ഒരു കാക്ക ഒരു ദിവസം ദാഹിച്ച് വലഞ്ഞ് പറക്കുകയായിരുനു. അവന്‍ ഒരു കലം കണ്ടെത്തി അതിന്‍റെ അടിയില്‍ അല്‍പ്പം വെള്ളമുണ്ട്. എന്തു ചെയ്യും?. തന്‍റെ മുന്‍‌ഗാമി ചെയ്‌തത് കാക്ക ഓര്‍ത്തു. അത് എന്തായാലും വേണ്ടായെന്ന് കാക്ക വിചാരിച്ചു. അതിനു ശേഷം ആ കാക്ക പറന്നുപോയി ഒരു സ്‌ട്രോയെടുത്ത് കൊണ്ടുവെന്ന് കലത്തിലേക്ക് ഇറക്കി വെള്ളം കുടിച്ചു

ഒരു കുറുക്കന്‍ വിശന്നു നടക്കുകയായിരുന്നു. അതാ അവിടെ ഒരു മുന്തിരിത്തോട്ടം. കുറുക്കന്‍ അവിടെയെത്തി മുന്തിരിപൊട്ടിക്കുവാന്‍ ഒരു പാട് ചാടി. പക്ഷെ മുന്തിരി കിട്ടിയില്ല. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പറഞ്ഞ് കുറുക്കന്‍ തിരിച്ചു പോയില്ല. കുറുക്കന്‍ മൊബൈല്‍ ഫോണില്‍ തന്‍റെ സുഹൃത്തായ മൂങ്ങയെ വിളിച്ചു. മൂങ്ങ ഓരോ മുന്തിരിക്കുലകള്‍ വീതം താഴേക്ക് കൊത്തിയിട്ടുക്കൊടുത്തു.

കുറുക്കന്‍ ഇവ പെറുക്കിക്കുട്ടി തന്‍റെ ഭാര്യക്ക് കൊടുത്തു. ഭാര്യ അത് മിക്‍സിയിലിട്ട് ജ്യൂസടിച്ചു. കുറുക്കനും കുറുക്കത്തിയും മൂങ്ങയും ജ്യൂസ് കുടിച്ചു.

ഒരു കുറുക്കന്‍റെ വായില്‍ മീന്‍ മുള്ള് കുടുങ്ങി. ഉടന്‍ തന്നെ കൊക്ക് വൈദ്യരെ കാണുവാന്‍ പോയി. കൊക്ക് വൈദ്യര്‍ ഉടനെ തന്‍റെ സഹായിയായ ആനയെ വിളിച്ചു. ആന കുറുക്കന്‍റെ വാലില്‍പ്പിടിച്ച് ഒരൊറ്റക്കുടയല്‍. അതോടെ മീന്‍‌മുള്ള് പുറത്ത്.

ആമക്ക് ലോകം കാണണമെന്ന് മോഹം. കൊക്കുകളെ വിളിച്ച് പണ്ട് തന്‍റെ അപ്പൂപ്പന്‍ പറന്ന മാതിരി പറന്നാല്‍ അദ്ദേഹം താഴേക്ക് വീണതു പോലെ താഴേക്ക് വീഴും. അതുക്കൊണ്ട് ആമ നേരെ പോയി വിമാന ടിക്കറ്റെടുത്തു.