വഴിയോര കടകളില്‍ നിന്നും ധൈര്യമായി ഭക്ഷണം കഴിച്ചോളൂ... പക്ഷേ ഇതെല്ലാം അറിഞ്ഞിരിക്കണം!

Webdunia
ശനി, 18 ജൂണ്‍ 2016 (15:13 IST)
ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന ഏതൊരു വ്യക്തിയും ഇവിടുത്തെ ട്രാഫിക് തിരക്കും, പാതകളിലെ മൃഗങ്ങളെയും, അവയ്ക്കൊപ്പം കടന്ന് പോകുന്ന മനുഷ്യരെയും കണ്ട് ആശ്ചര്യപ്പെട്ട് പോകും. ഇതിനൊപ്പം തന്നെ സര്‍വ്വ സാധാരണമായി കാണാവുന്ന മറ്റൊരു കാഴ്ചയാണ് തെരുവുകളില്‍ നിന്ന് ആളുകള്‍ ഭക്ഷണം കഴിക്കുന്നത്. തെരുവു ഭക്ഷണങ്ങള്‍ എന്നാല്‍ തട്ടുകടകളിലെ ഭക്ഷണം എന്നാണ് മലയാളികള്‍ പറയുന്നത്. ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ പോലും ലഭിയ്ക്കാത്ത രുചിയായിരിയ്ക്കും ഇത്തരം ഭക്ഷണങ്ങള്‍ക്ക് ഉണ്ടാകുക. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമെല്ലാം ഇത്തരം തെരുവോര ഭക്ഷണങ്ങള്‍ സാധാരണമാണ്. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലായിരിയ്ക്കും ഇത്തരം തട്ടുകടകള്‍ അല്‍പം കുറവെന്നതാണ് വസ്തുത.
 
ഇന്ത്യയില്‍ ബഹുഭൂരിപക്ഷം ആളുകളും തെരുവ് ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. ഇതിന് പിന്നില്‍ പല പല കാരണങ്ങളുമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍ ഇത്തരം ഭക്ഷണത്തിന് വിലകുറവാണെന്നതാണ്. കൂടാതെ കൂടുതല്‍ അളവില്‍ ഇത്തരം ഭക്ഷണം ലഭിക്കുകയും ചെയ്യും. അതുപ്പൊലെതന്നെ പാതയോരത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണമേശയില്‍ പാലിക്കേണ്ട മര്യാദകളൊന്നും ബാധകമാകില്ല. വിരലും, കയ്യും എന്തിന് കാല്‍ വിരല്‍ വരെ നക്കിയാലും ആരും നമ്മെ ശ്രദ്ധിക്കാന്‍ പോകുന്നില്ല. ഇത്തരം ഭക്ഷണങ്ങള്‍ പാചകം ചെയ്യാനുപയോഗിക്കുന്ന മസാലകള്‍ വളരെ മികച്ചവയായിരിക്കും. അവിടെ ലഭിക്കുന്ന ഏത് ഭക്ഷണത്തിന്‍റെയും രുചി നമുക്ക് ഇഷ്ടമാകും. ഇന്ത്യാക്കാരുടെ തെരുവ് ഭക്ഷണപ്രേമത്തിന് പിന്നിലെ ഒരു പ്രധാന കാര്യമാണിത്.
 
തെരുവ് ഭക്ഷണത്തിന്‍റെ ഘടനയും, രുചിയും, ഗന്ധവുമൊക്കെ വയര്‍ നിറയെ കഴിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. കൂടാതെ രണ്ടാമത് ഭക്ഷണം ആവശ്യപ്പെട്ടാലും മടികൂടാതെ നല്കപ്പെടും. ഇതിനായി അധികം പണം നല്കേണ്ട കാര്യവും ഇല്ല.ഓരോ വില്പനക്കാരന്‍റെയടുത്തും വിഭിന്നമായ രുചികളാവും ഇത്തരം കടകളില്‍ നിന്നും ലഭിക്കുക. തെരുവ് ഭക്ഷണം ശീലമാക്കുമ്പോള്‍ നമുക്ക് മനസിലാകുന്ന ഒരു കാര്യമാണിത്. എങ്ങിനെയാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് നമുക്ക് കാണാന്‍ കഴിയും. അത് കണ്ടുകൊണ്ടിരിക്കുന്നത് മൂലം ഭക്ഷണം കൂടുതല്‍ രുചികരമായി തോന്നുകയും ചെയ്യും.ഏത് തരത്തിലുള്ള ഭക്ഷണമാണോ ആവശ്യം ആ തരത്തിലുള്ള ഭക്ഷണം ഇത്തരം കടകളില്‍ നിന്നും നമുക്ക് ലഭ്യമാകും. നമുക്ക് അനുയോജ്യമായ തരത്തില്‍ മസാലകള്‍ ചേര്‍ത്ത് തയ്യാറാക്കാന്‍ ആവശ്യപ്പെടാനുള്ള സ്വാതന്ത്രവും നമുക്ക് ലഭിക്കും. എന്തുകൊണ്ടും ചെലവേറിയ ആഡംബര റസ്റ്റോറന്‍റുകളിലെ ഭക്ഷണങ്ങളേക്കാള്‍ മികച്ചവയാവും ഇവിടെ ലഭിക്കുന്ന ഭക്ഷണങ്ങള്‍.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article