കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് നടന്നതോടെ സിനിമാ ലോകം ഒന്നടങ്കം ഞെട്ടിയിരുന്നു. സംഭവത്തില്‍ നടിയെ പിന്തുണച്ച് നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ കേസില്‍ പ്രതികരണവുമായി രമ്യ നമ്പീശന്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.
പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏതറ്റം വരേയും പോകും എന്നാണ് രമ്യ നമ്പീശന്‍ പറയുന്നത്. സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയ്ക്ക് പുരുഷ വിരോധമില്ലെന്നും രമ്യ പറഞ്ഞു. നടിയുടെ കേസിലെ പ്രതികളെ പുറത്ത് കൊണ്ടുവരണം എന്നത് മാത്രമാണ് സംഘടയുടെ ലക്ഷ്യമെന്നും രമ്യ ചൂണ്ടി കാട്ടി.
കുടാതെ സിനിമ സെറ്റുകളില്‍ ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ഡബ്ല്യുസിസിയുടെ ഉദ്ദേശമെന്നും രമ്യ പറഞ്ഞു. കൊച്ചിയില്‍ നടിക്കെതിരെ നടന്ന സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും ഇനി ആര്‍ക്കും ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ തോന്നാത്ത രീതിയില്‍ ആയിരിക്കണം പ്രതികള്‍ക്ക് ശിക്ഷ ലഭിക്കേണ്ടത് എന്നും രമ്യ നമ്പീശന്‍ പറഞ്ഞു.